വിസ്മയ ഓഫറുകളുമായി 'ഗൾഫ് മാധ്യമം' പ്രചാരണ കാമ്പയിൻ
text_fieldsമസ്കത്ത്: നാട്ടിലെയും പ്രവാസ ലോകത്തെയും വിശേഷങ്ങൾ വിശ്വാസ്യതയോടെ വായനക്കാരിലേക്കെത്തിക്കുന്ന 'ഗൾഫ് മാധ്യമ'ത്തിന്റെ വാർഷിക പ്രചാരണ കാമ്പയിന് തുടക്കമായി. ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളം വിങ് കൺവീനർ ശ്രീകുമാർ വരിചേർന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
'ഗൾഫ് മാധ്യമം' സർക്കുലേഷൻ കോഓഡിനേറ്റർ കെ. മുഹമ്മദ് നവാസ് പത്രം കൈമാറി. കാമ്പയിൻ കാലത്ത് വരിചേരുന്നവർക്ക് 15 റിയാലിന്റെ ഇളവും 27 റിയാലിന്റെ സമ്മാനങ്ങളുമാണ് ലഭിക്കുക. വാർഷിക വരിചേരാൻ രണ്ട് ഓഫറുകളാണ് വായനക്കാർക്കായി ഒരുക്കിയിട്ടുള്ളത്. കുടുംബം മാഗസിനും പത്രവും ഒരു വർഷത്തേക്ക് 43 റിയാൽ, പത്രം ഒരുവർഷത്തേക്ക് 39 റിയാൽ എന്നിങ്ങനെയുള്ള ഓഫറുകളിൽനിന്ന് വയനക്കാർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.
ഇതോടൊപ്പം അബീർ ഹോസ്പിറ്റൽ നൽകുന്ന 13 റിയാലിന്റെ ഹെൽത്ത് ചെക്കപ് വൗച്ചർ, സീപേൾസ് ജ്വല്ലറി നൽകുന്ന 10 റിയാലിന്റെ ഗിഫ്റ്റ് വൗച്ചർ, ചിക്കിങ്ങിന്റെ മൂന്ന് റിയാലിന്റെ വൗച്ചർ, മെഡ് ലൈഫിന്റെ ഒരു റിയാലിന്റെ സാനിറ്റൈസർ എന്നിവ ലഭിക്കും. ആറുമാസത്തേക്ക് പത്രവും കുടുംബവും വരിചേരാൻ 23 റിയാലാണ്. കുടുംബം മാഗസിൻ ഒരു വർഷത്തേക്ക് വരിചേരുന്നവർക്ക് 2.500 റിയാലിന്റെ ഇളവും ഇൻസ്റ്റന്റ് സമ്മാനങ്ങളും ലഭിക്കും. നാല് റിയാലാണ് വാർഷിക വരി സംഖ്യ. രണ്ട് റിയാലിന്റെ ചിക്കിങ് വൗച്ചർ, മസൂണിന്റെ ചീസ്, ഒരുലിറ്റർ ലോങ് ലൈഫ് മിൽക്ക്, ഫറ പോക്കറ്റ് സാനിറ്റൈസർ, ഗോൾഡൻ പാക്കിന്റെ ഗ്ലൗസ് എന്നീ സമ്മാനങ്ങളും ലഭിക്കും. ഒമാനിൽനിന്ന് പ്രസിദ്ധീകരിക്കുന്ന എക ഇന്ത്യൻ പത്രമാണ് 'ഗൾഫ് മാധ്യമം'. വരിചേരുന്നതിനായി 95629600, 24811085 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

