Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശ​നി​ക്ഷേ​പ...

വി​ദേ​ശ​നി​ക്ഷേ​പ നി​യ​മ ഭേ​ദ​ഗ​തി വൈ​കാ​തെ നി​ല​വി​ൽ​വ​ന്നേ​ക്കും 

text_fields
bookmark_border
വി​ദേ​ശ​നി​ക്ഷേ​പ നി​യ​മ ഭേ​ദ​ഗ​തി വൈ​കാ​തെ നി​ല​വി​ൽ​വ​ന്നേ​ക്കും 
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ ബി​സി​ന​സ്​ സ​മൂ​ഹം ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി വൈ​കാ​തെ നി​ല​വി​ൽ വ​ന്നേ​ക്കും. ഇ​തി​​െൻറ ക​ര​ട്​ രൂ​പം ത​യാ​റാ​യ​താ​യി  വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ്​ ബി​ൻ ഹ​സ​ൻ അ​ൽ ദീ​ബ്​ പ​റ​ഞ്ഞു. സ​മ​ഗ്ര നി​യ​മ ഭേ​ദ​ഗ​തി​യാ​ണ്​ ന​ട​പ്പാ​ക്കു​ക. ഭേ​ദ​ഗ​തി നി​ല​വി​ൽ വ​രു​ന്ന​തോ​ടെ വി​ദേ​ശ നി​ക്ഷേ​പം രാ​ജ്യ​ത്തേ​ക്ക്​ കൂ​ടു​ത​ലാ​യി ആ​ക​ർ​ഷി​ക്ക​പ്പെ​ടു​മെ​ന്നും സ​ർ​ക്കാ​റി​​െൻറ സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ത്​​ക​ര​ണ ശ്ര​മ​ങ്ങ​ൾ​ക്ക്​ ​ വേ​ഗം പ​ക​രു​മെ​ന്നും ഹ​സ​ൻ അ​ൽ ദീ​ബി​നെ ഉ​ദ്ധ​രി​ച്ച്​ പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

വി​ദേ​ശ മൂ​ല​ധ​ന നി​ക്ഷേ​പ നി​യ​മ​ത്തി​​െൻറ ക​ര​ട്​ രൂ​പം നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണു​ള്ള​ത്. വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​ന്തി​മ​രൂ​പം ന​ൽ​കി​യാ​ണ്​ നി​യ​മ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക്​ അ​യ​ച്ച​ത്. മ​ന്ത്രാ​ല​യം അ​തി​ലെ വ്യ​വ​സ്​​ഥ​ക​ൾ പ​രി​ശോ​ധി​ച്ച്​ കൃ​ത്യ​ത വ​രു​ത്തി​യ​ശേ​ഷം മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​​െൻറ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക​യെ​ന്നും ഹ​സ​ൻ അ​ൽ ദീ​ബ്​ അ​റി​യി​ച്ചു. 

അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ​ക​രു​ടെ​യും ബി​സി​ന​സു​കാ​രു​ടെ​യും ആ​വ​ശ്യ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും തൃ​പ്​​തി​െ​പ്പ​ടു​ത്തും വി​ധ​മാ​ണ്​ ക​ര​ട്​ നി​യ​മ​ത്തി​​െൻറ രൂ​പ​ക​ൽ​പ​ന. ലോ​ക​ബാ​ങ്ക്​ അ​ധി​കൃ​ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണം ഇ​തി​നാ​യി തേ​ടി​യി​രു​ന്നു. ചി​ല മേ​ഖ​ല​ക​ളി​ൽ നൂ​റു​ ശ​ത​മാ​നം വി​ദേ​ശ നി​ക്ഷേ​പം അ​നു​വ​ദി​ക്ക​ൽ, സം​രം​ഭം ആ​രം​ഭി​ക്കാ​ൻ കു​റ​ഞ്ഞ മു​ത​ൽ​മു​ട​ക്ക് ഒ​ഴി​വാ​ക്ക​ൽ ഉ​ൾ​പ്പെ​ടെ ഭേ​ദ​ഗ​തി​ക​ൾ നി​ല​വി​ൽ വ​ന്നേ​ക്കാം. നി​ക്ഷേ​പ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ക​ട​മ​ക​ളും ഉ​റ​പ്പാ​ക്ക​ൽ, ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ൽ എ​ന്നി​വ​ക്ക്​ പു​തി​യ വ്യ​വ​സ്​​ഥ​ക​ൾ ക​ര​ടി​ൽ വ്യ​വ​സ്​​ഥ ചെ​യ്യു​ന്നു​ണ്ട്. 

പു​തി​യ ഖ​ന​ന നി​യ​മ​വും മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ൽ അ​വ​ലോ​ക​നം ചെ​യ്​​ത​താ​യി അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. ഇ​തി​ന്​ അ​ന്തി​മാ​നു​മ​തി​യാ​കും മു​മ്പ്​ മ​ന്ത്രി​സ​ഭാ കൗ​ൺ​സി​ലി​​െൻറ​യ​ട​ക്കം പ​രി​ഗ​ണ​ന​ക്ക്​ അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലൈ​സ​ൻ​സി​ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ട​ക്കം ല​ഘൂ​ക​രി​ച്ചു​ള്ള പു​തി​യ ഖ​ന​ന നി​യ​മ​വും കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പ​വും ആ​ക​ർ​ഷി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​ല​വി​ൽ ബി​സി​ന​സ്​ ചെ​യ്യാ​ൻ എ​ളു​പ്പ​മു​ള്ള രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​മാ​ന് എ​ഴു​പ​താം സ്​​ഥാ​ന​മാ​ണു​ള്ള​ത്. ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ നാ​ലാ​മ​താ​ണ്​ ഒ​മാ​ൻ. 30ാം സ്​​ഥാ​ന​ത്തു​ള്ള യു.​എ.​ഇ​യാ​ണ് ജി.​സി.​സി​യി​ൽ പ്ര​ഥ​മ സ്​​ഥാ​ന​ത്ത്. ബ​ഹ്​​റൈ​നും ഖ​ത്ത​റും ഒ​മാ​ന് മു​ന്നി​ലു​ണ്ട്. 

ഭേ​ദ​ഗ​തി രാ​ജ്യ​ത്ത് മെ​ച്ച​പ്പെ​ട്ട നി​ക്ഷേ​പാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​മെ​ന്ന്​ ഇൗ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. നി​ക്ഷേ​പ​ക​ർ ഒ​മാ​നെ ക​യ​റ്റു​മ​തി വി​പ​ണി​യാ​യി മാ​ത്ര​മാ​ണ് കാ​ണു​ന്ന​ത്. എ​ന്നാ​ൽ കി​ഴ​ക്ക​ൻ ആ​ഫ്രി​ക്ക, ഇ​റാ​ൻ, മേ​ഖ​ല​യി​ലെ മ​റ്റു രാ​ഷ്​​ട്ര​ങ്ങ​ളി​ലെ വി​പ​ണി എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് ഉ​ൽ​പാ​ദ​ന, നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്കും ഇ​വി​ടെ സാ​ധ്യ​ത​ക​ളു​ണ്ട്. സു​സ​ജ്ജ​മാ​യ റോ​ഡ് നെ​റ്റ്​​വ​ർ​ക്കി​ന്​ പു​റ​മെ ദു​കം, സൊ​ഹാ​ർ, സ​ലാ​ല തു​റ​മു​ഖ​ങ്ങ​ളും ഫ്രീ​സോ​ണു​ക​ളു​മെ​ല്ലാം ഈ ​സാ​ധ്യ​ത​ക​ൾ​ക്ക് തി​ള​ക്ക​മേ​റ്റു​ന്ന​താ​ണ്. നി​ര​വ​ധി ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ ഇ​പ്പോ​ൾ ഫ്രീ​സോ​ണു​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

ദേ​ശീ​യ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ചി​ല മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി പ​ങ്കാ​ളി​ത്തം തു​ട​രു​മെ​ന്നും അ​റി​യു​ന്നു. ഭേ​ദ​ഗ​തി നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ സ്വ​ദേ​ശി​ക​ളു​ടെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഇ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ തൊ​ഴി​ൽ നി​യ​മം പ​രി​ഷ്​​ക​രി​ച്ചേ​ക്കും. സ്വ​ദേ​ശി​വ​ത്ക​ര​ണം, തൊ​ഴി​ലാ​ളി ക്ഷേ​മം, പ​രാ​തി​ക​ൾ, കു​റ​ഞ്ഞ വേ​ത​നം, പൊ​തു അ​വ​ധി, ജോ​ലി മാ​റ്റം, യോ​ഗ്യ​ത​യും പ​രി​ച​യ സ​മ്പ​ന്ന​ത​യു​മു​ള്ള തൊ​ഴി​ൽ സേ​ന​യു​ടെ ല​ഭ്യ​ത തു​ട​ങ്ങി നി​ര​വ​ധി ന​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പു​ന​ര​വ​ലോ​ക​ന​ത്തി​ന് ത​യാ​റാ​കു​മെ​ന്നാ​ണ് ബി​സി​ന​സ്​ മേ​ഖ​ല​യു​ടെ പ്ര​തീ​ക്ഷ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsgulf investments
News Summary - gulf investments-oman-gulf news
Next Story