ഗൾഫ് കപ്പ് ഒമാനിലേക്കെന്നുറച്ച് ആരാധകർ
text_fieldsമസ്കത്ത്: വെള്ളിയാഴ്ച നടക്കുന്ന അറേബ്യൻ ഗള്‍ഫ് കപ്പ് ഫൈനലിൽ യു.എ.ഇയെ പരാജയപ്പെടുത്തി ഒമാൻ ടീം കപ്പ് നേടുമെന്ന പ്രതീക്ഷയിലാണ് ഒമാനിലെ ഫുട്ബാൾ പ്രേമികൾ. ഗള്‍ഫ് കപ്പ് മാറോടണക്കാതെ ചുവപ്പ് സേന കുവൈത്തില്‍നിന്ന് വിമാനം കയറി ല്ലെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആരാധകർ.അയല്‍ക്കാരായ യു.എ.ഇ ഫൈനലിൽ എതിരാളികളായി എത്തിയതോടെ വാശിയും ആവേശവും വർധിച്ചിരിക്കുകയാണ്.ഗ്രൂപ് മത്സരത്തില്‍ ഒമാനെ ഒരു ഗോളിന് തോല്പിച്ചതിനുള്ള മധുര പ്രതികാരത്തിനുള്ള അവസരമാണിതെന്ന് ഒമാൻ ആരാധകർ കണക്ക് കൂട്ടുന്നു. കൂടാതെ, ഗ്രൂപ് മത്സരത്തിൽ യു.എ.ഇ അയോഗ്യനായ കളിക്കാരനെ ഇറക്കിയതായി ഒമാൻ ഫുട്ബാൾ അസോസിയേഷൻ (ഒ.എഫ്.എ) ഫിഫക്ക് പരാതി നൽകിയിരുന്നു. ഡിസംബർ 22ന് നടന്ന ഗ്രൂപ് മത്സരത്തിെൻറ അവസാന പത്തു മിനിറ്റിൽ കളത്തിലിറങ്ങിയ ഡിഫൻഡർ മുഹമ്മദ് അഹ്മദ് നവംബർ 14ന് ഉസ്ബെകിസ്താനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ടതിനാൽ അയോഗ്യതയുള്ള കളിക്കാരനാണെന്നാണ് ഫിഫക്ക് നൽകിയ കത്തിൽ ഒ.എഫ്.എ വ്യക്തമാക്കിയത്. എന്നാൽ, നിയമാനുസൃത സമയത്തിന് ശേഷമാണ് കത്ത് നൽകിയതെന്ന് കാണിച്ച് ഫിഫ ടെക്നിക്കൽ കമ്മിറ്റി പരാതി നിരസിക്കുകയായിരുന്നു. 2007ലെ ഗള്‍ഫ് കപ്പ് ഫൈനലിലും ഒമാനും യു.എ.ഇയും തമ്മിലായിരുന്നു മത്സരം. അന്നും ഒരേ ഗ്രൂപ്പിലായിരുന്നു ഒമാനും യു.എ.ഇയും. അന്ന് ഗ്രൂപ് മത്സരത്തില്‍ ഒമാന്‍ 2-1ന് യു.എ.ഇയെ തോല്പിച്ചെങ്കിലും ഫൈനലിൽ യു.എ.ഇക്ക് മുന്നിൽ ഒമാന്‍ കാലിടറുകയായിരുന്നു.
ഗള്‍ഫ് കപ്പിെൻറ ചരിത്രം പരിശോധിച്ചാല്‍ പലപ്പോഴും ഫൈനൽ വരെ എത്തുകയും നന്നായി കളിച്ചിട്ടും നിര്‍ഭാഗ്യം കൊണ്ട് മാത്രം കപ്പിനും ചുണ്ടിനുമിടയില്‍ ഒമാന്‍ കപ്പ് നഷ്ടപ്പെടുകയായിരുന്നുവെന്നും കാണാം. 2005ല്‍ ഖത്തറില്‍ നടന്ന ഫൈനലില്‍ ഖത്തറിനോടും 2007ല്‍ യു.എ.ഇയില്‍ നടന്ന ഫൈനലിൽ യു.എ.ഇയോടും ടീം പരാജയപ്പെടുകയായിരുന്നു. ആദ്യം ഗോള്‍ നേടി മുന്നിലെത്തിയിട്ടും യു.എ.ഇയോട് ഇഞ്ചുറി ടൈമില്‍ വഴങ്ങിയ ഗോളിനാണ് ഒമാൻ കപ്പ് അടിയറ വെച്ചത്. 2009ലാണ് ഒമാൻ കപ്പ് നേടിയത്. ഒമാനില്‍ നടന്ന ചാമ്പ്യൻഷിപ്പിെൻറ ഫൈനലില്‍ സൗദിയെ ഷൂട്ടൗട്ടിലാണ് ടീം മുട്ടുകുത്തിച്ചത്. അതോടെ, ഒമാന്‍ ഫുട്ബാൾ ടീമിന് പുത്തനുണർവ് കൈവന്നു. 2014ലെ ലോകകപ്പ് യോഗ്യതക്ക് അടുത്തെത്തിയിരുന്നു ഒമാൻ. അന്ന് ജപ്പാനോട് അവസാന നിമിഷം ഗോള്‍ വഴങ്ങി തോറ്റതോടെ ലോകകപ്പിലെത്താനായില്ല. 2001 മുതൽ 2004 വരെ ചെക്കോസ്ലാവ്യക്കാരനായ മിലൻ മെക്കാളക്ക് കീഴില്‍ പരിശീലനം നേടി ലോകോത്തര നിലവാരത്തിലുള്ള ടീമായി മാറിയ ഒമാന്‍ പിന്നീട് ഫുട്ബാളില്‍ ഏറെ മുന്നോട്ടുപോയി. അതോടെയാണ് ലോകത്തെ അറിയപ്പെടുന്ന ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ക്ലബുകളിൽ ഒമാൻ ടീമംഗങ്ങള്‍ക്ക് ഇടം പിടിക്കാനായത്. നിലവിലെ പരിശീലകൻ വെര്ബീക്കിന് കീഴിൽ ഇത്തവണ ടീം കപ്പ് നേട്ടം ആഘോഷിക്കും എന്നാണ് ഒമാെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
