Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗൾഫ് കപ്പിൽ ഒമാന് വീരോചിത മടക്കം; ഫൈനലിൽ സൗദി അറേബ്യ - യു.എ.ഇ പോരാട്ടം ആറിന്

text_fields
bookmark_border
ഗൾഫ് കപ്പിൽ ഒമാന് വീരോചിത മടക്കം;   ഫൈനലിൽ സൗദി അറേബ്യ - യു.എ.ഇ പോരാട്ടം ആറിന്
cancel

മസ്കത്ത്/ജിദ്ദ: ഇരുപത്തിയേഴാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ ഒമാന് വീരോചിത മടക്കം. ശനിയാഴ്ച രാത്രി ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ ഫൈസൽ സ്‌പോർട്സ് സിറ്റിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ യു.എ.ഇയോട് ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോൽവി. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ യു.എ.ഇ ആതിഥേയരായ സൗദി അറേബ്യയെ നേരിടും. ഖത്തറിനെ പെനാൽറ്റി ഷൂട്ടൗട്ടിൽമറികടന്നാണ് സൗദിയുടെ ഫൈനൽ പ്രവേശം. നിശ്ചിത സമയത്ത് ഇരു ടീമും ഗോൾരഹിത സമനില പാലിക്കുകയായിരുന്നു.

ഒമാൻ- യു.എ.ഇ മത്സരത്തിന്റെ 22 ആം മിനിറ്റിലാണ് കളിയുടെ ഗതി നിർണയിച്ച ഗോൾ പിറന്നത്. യു.എ.ഇയുടെ ഇടതുവിങ്ങിൽ നിന്ന് മമ്ദൂ കൗളിബാലി നൽകിയ കൃത്യതയാർന്ന ക്രോസ് ഉസ്മാൻ കമാറ മനോഹരമായ ഹെഡ്ഡറിലൂടെ ഒമാന്റെ വലയിലെത്തിക്കുകയായിരുന്നു.

ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സമനില നേടി കളി തിരിചചുപിടിക്കാനുള്ള സുവർണാവസരം ഒമാന് ലഭിച്ചിരുന്നു. യു.എ.ഇ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് ഇസാം അൽ സുബ്ഹി പെനാൽറ്റി ബോക്സിലേക്ക് കുതിച്ചെത്തിയെങ്കിലും യു.എ.ഇ ഡിഫൻഡർമാർ സമയോചിതമായി ഇടപെട്ട് അപകടം ഒഴിവാക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒമാൻ ആക്രമണം കനപ്പിച്ചു. മികച്ച നീക്കങ്ങളുമായി മുന്നേറ്റ നിര എതിർബോക്സിൽ റെയ്ഡ് നടത്തി. ഇതിനിടെ, ഒമാന്റെ ഒരു ലോങ് ത്രോ ക്ലിയർ ചെയ്യുന്നതിനിടെ യു.എ.ഇ പ്രതിരോധ താരം പന്ത് സ്വന്തം ഗോൾവലയിലേക്ക് തന്നെ തിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ ഖാലിദ് ഈസയുടെ മനഃസാന്നിധ്യം സെൽഫ് ഗോൾ ഒഴിവാക്കി.

മത്സരത്തിന്റെ 55-ആം മിനിറ്റിൽ യു.എ.ഇക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ബോക്സിനുള്ളിൽ ലുവാൻ പെരേരയെ ഒമാൻ ഗോൾകീപ്പർ ഇബ്രാഹിം അൽ മുഖൈനി വീഴ്ത്തിയതിനായിരുന്നു റഫറിയുടെ ശിക്ഷ. എന്നാൽ, ജൂനിഞ്ഞോ എടുത്ത കിക്ക് മനോഹരമായി തടുത്തിട്ട് അൽ മുഖൈനി ഒമാന്റെ പ്രതീക്ഷ നിലനിർത്തി. 71 ആം മിനിറ്റിലും കായോ കാനിഡോയുടെ കരുത്തുറ്റ ഷോട്ട് തടുത്ത് അൽ മുഖൈനി ഒമാന്റെ രക്ഷകനായി.

മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ സമനില ഗോളിനായി ഒമാൻ കിണഞ്ഞു പരിശ്രമിച്ചെങങ്കിലും ഫലം കണ്ടില്ല. 84-ആം മിനിറ്റിൽ അപകടകരമായ ഒരു ലോങ് ബോൾ യു.എ.ഇ കീപ്പർ ഖാലിദ് ഈസ സമർത്ഥമായി തടഞ്ഞതോടെ ഒമാന്റെ തിരിച്ചുവരവ് സാധ്യതകൾ മങ്ങി.

ഇത്തവണ സൗദിയും ഇറാഖും കുവൈത്തുമടങ്ങുന്ന ഗ്രൂപ്പിലായിരുന്നു ഒമാൻ. ശക്തരായ ഇറാഖിനെ തങ്ങളുടെ ആദ്യ മൽസരത്തിൽതന്നെ സമനിലയിൽ കുരുക്കിയ ഒമാൻ, രണ്ടാം മൽസരത്തിൽ സൗദിയോട് തോൽവി വഴങ്ങി. നിർണായക മൽസരത്തിൽ കുവൈത്തിനെ വീഴ്ത്തിയതോ​ട നാലു പോയന്റായിരുന്നു സമ്പാദ്യം. സൗദിയോട് തോൽക്കുകയും കുവൈത്തിനെ വീഴ്ത്തുകയും ചെയ്ത ഇറാഖിനും നാലു പോയന്റായിരുന്നു. നറുക്കെടുപ്പ് ഭാഗ്യം ഒമാനെ തുണച്ചതോടെ സെമി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gulf Cup: Oman Heroic Exit, Saudi Arabia vs UAE Final Match on 6th
Next Story