കോവിഡ്: ഒമാനിൽ 10 പേർ കൂടി മരിച്ചു
text_fieldsമസ്കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ 10 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1360 ആയി. സ്വദേശികളുടെ മരണസംഖ്യ ആയിരത്തിന് മുകളിലെത്തിയിട്ടുണ്ട്. 411 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 1,21,129 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 568 പേർ കൂടി രോഗമുക്തരായി. 1,12,014 പേർക്കാണ് ഇതോടെ രോഗം ഭേദമായത്.
92.5 ശതമാനമാണ് രോഗമുക്തി നിരക്ക്. 29 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 274 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 128 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പുതിയ രോഗികളിൽ 204 പേരും മസ്കത്ത് ഗവർണറേറ്റിലാണുള്ളത്. ഇതിൽ 65 പേരും ബോഷറിലാണ്. സീബ്-57, മസ്കത്ത്-45, മത്ര-25, അമിറാത്ത്-ഒമ്പത്, ഖുറിയാത്ത്-മൂന്ന് എന്നിങ്ങനെയാണ് മറ്റ് വിലായത്തുകളിലെ രോഗികളുടെ എണ്ണം. വടക്കൻ ബാത്തിനയാണ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതുള്ള ഗവർണറേറ്റ്. ഇവിടത്തെ 57 പേരിൽ 45 പേരും സുഹാറിലാണ്. ദാഖിലിയ-41, ദോഫാർ-30, തെക്കൻ ബാത്തിന-20, ദാഹിറ-14, അൽ വുസ്ത-14, വടക്കൻ ശർഖിയ-13, തെക്കൻ ശർഖിയ-13, ബുറൈമി-നാല്, മുസന്ദം-ഒന്ന് എന്നിങ്ങനെയാണ് മറ്റു ഗവർണറേറ്റുകളിലെ രോഗികളുടെ എണ്ണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

