ഹോട്ടൽ അതിഥികൾ; 37.9 ശതമാനം വർധന
text_fieldsമസ്കത്ത്: രാജ്യത്തെ ഹോട്ടലിലെ അതിഥികളുടെ എണ്ണത്തിൽ 37.9 ശതമാനത്തിെൻറ വർധന. ഇൗ വർഷം ഒക്ടോബർ അവസാനം വരെ 9,41,418 ആളുകളാണ് ഹോട്ടലുകളിൽ അതിഥികളായെത്തിയത്. 2020ലെ ഇതേ കാലയളവിലെ 6,82,728 ആയിരുന്നു. ദേശീയസ്ഥിതിവിവര കേന്ദ്രത്തിെൻറ ഏറ്റവും പുതിയ കണക്കിലാണ് ഇക്കാര്യം പറയുന്നത്. അതിഥികളായെത്തിയത് കൂടുതലും സ്വദേശികൾ തന്നെയായിരുന്നു. 6,80,238 ഒമാനികളാണ് ഹോട്ടലുകളിൽ എത്തിയത്. ഇത് മൊത്തം അതിഥികളുടെ 93.5 ശതമാനം വരും. എഷ്യക്കാർ 1,09,764, യൂറോപ്പ് 4,4,628 അറേബ്യൻ (ജി.സി.സി ഒഴികെ) 37,259, ജി.സി.സി 20,751 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിൽനിെന്നത്തിയവരുടെ കണക്കുകൾ. താമസക്കാരുടെ എണ്ണത്തിലും ഇൗ വർഷം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം 26.7ശതമാനമായിരുന്നുവെങ്കിൽ 2021ൽ 36.3 ശതമാനമായി വർധിച്ചു. അതേസമയം, ഇക്കാലയളവിലെ ഹോട്ടൽ വരുമാനം 3.5 ശതമാനം ഇടിഞ്ഞു. 2020ൽ 72066000 റിയാൽ ആയിരുന്നു ഹോട്ടലുകളുെട ആകെ വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

