പ്രതികരിക്കുന്നവർ എക്കാലത്തും വേട്ടയാടപ്പെട്ടു –ജി.എസ്. പ്രദീപ്
text_fieldsനിസ്വ: അറിവിെൻറ ആഴങ്ങളിലേക്ക് കൈപ്പിടിച്ച് നടത്തിയ പ്രമുഖ ക്വിസ് മാസ്റ്റർ ജി.എസ്. പ്രദീപ് മലയാളികൾക്ക് വിജ്ഞാനം പകർന്നും ഒമാനിെൻറ പ്രകൃതിഭംഗി ആസ്വദിച്ചും നിസ്വയിൽ. നിസ്വ ഇന്ത്യൻ സ്കൂൾ രജത ജൂബിലിയോടനുബന്ധിച്ച് സംഘടിച്ച ഇൻറർ സ്കൂൾ മെഗാ ക്വിസ് മത്സരങ്ങൾക്ക് കാർമികത്വം വഹിക്കാൻ എത്തിയതായിരുന്നു ഗ്രാൻറ് മാസ്റ്റർ. തലമുറകൾക്കുവേണ്ടി പ്രകൃതിയെ സൂക്ഷിക്കുന്ന ഒമാെൻറ സൗന്ദര്യം മലയാളികൾക്ക് മാതൃകയാണന്ന് ജി.എസ്. പ്രദീപ് പറഞ്ഞു. ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കുന്നവർ എക്കാലത്തും വേട്ടയാടപ്പെട്ടിട്ടുണ്ടെന്ന് ജി.എസ്. പ്രദീപ് പറഞ്ഞു. ഇന്ത്യ എന്ന സ്കൂളിൽ തലവനായ ഭരണകൂടം ചോദ്യം ചോദിക്കുന്ന വിദ്യാർഥിയെ തല മൊട്ടയടിക്കുകയും പുറത്ത് പോകാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. കലാകാരന്മാരും സാഹിത്യകാരൻമാരും വേട്ടയാടപ്പെടുന്നു. ഭാവനാ സമ്പന്നമായ ഒരു കവിതയാണ് ‘പത്മാവതി’. ലോകേന്ദ്ര സിങ് കൽവി എട്ടാം ക്ലാസിലായിരിക്കുേമ്പാഴാണ് സിനിമ കണ്ടത്. 50 വർഷമായി സിനിമ കാണാത്തവർ സിനിമ നിരോധിക്കാൻ മുറവിളി കൂട്ടുന്നു. എം.ടിയുടെ രണ്ടാമൂഴത്തിനെതിരെയും മുറവിളികൾ ഉയർന്നു.
നോവലെഴുതിയപ്പോൾ മുറവിളിക്കാത്തവർ സിനിമയെ എതിർക്കുന്നു. പുസ്തകം വായിക്കാത്തരും അറിവ് നേടാത്തവരുമാണ് ഇത്തരക്കാരെന്ന് ജി.എസ്. പ്രദീപ് കൂട്ടിച്ചേർത്തു.അസഹിഷ്ണുത അതിെൻറ ആഴത്തിൽ എത്തുന്നതിെൻറ പ്രധാന കാരണം അറിവില്ലായ്മയാണ്. അറിവില്ലായ്മ ഒരു കുറ്റമല്ല. പക്ഷേ, അത് അലങ്കാരമാക്കരുത്. കാരണങ്ങളില്ലാത്ത നിരോധനങ്ങളാണ് ജനം ഭയക്കുന്നത്. സംഘടിക്കുന്നതിനെ ഏകാധിപതികൾ ഭയക്കുന്നു. കലകൾക്കും അറിവിനും അതിരുകളില്ലാതെ സംഘടിക്കാൻ കഴിയുന്നിടത്ത് ഏകാധിപതികൾക്ക് ഇടപെടാൻ പഴുതുണ്ടാവില്ല. ഫാഷിസം ഒരു വലിയ ശക്തിയല്ല. സ്വയം സൃഷ്ടിച്ച ശക്തിയുടെ ആവരണം മാത്രമാണ് . സംഘടിതമായ ആശയ പ്രചാരണം ഫാഷിസം ഭയപ്പെടുന്നു.
കേരളത്തിെൻറ സാംസ്കാരിക മണ്ഡലത്തിൽ ഒരു പരിധിവരെ പ്രതിരോധത്തിെൻറ ചാലകശക്തിയുണ്ടാകാൻ കാരണം അതിെൻറ ഇടതുപക്ഷ സ്വഭാവമാണ്. കേരളസംസ്കാരം അതുകൊണ്ടുതന്നെ ഇന്ത്യയിൽ പരിചപോലെ വർത്തിക്കുന്നു. മുഖപുസ്തകത്തിൽ അഭിരമിക്കുന്നത് മുഖമുള്ളപ്പോഴാകണം. മുഖം നഷ്ടപ്പെടുകയും മുഖപുസ്തകത്തിൽ അഭിരമിക്കുകയും ചെയ്യുന്നത് ഭൂഷണമല്ല. എല്ലാ മതങ്ങൾക്കുപിന്നിലും ആവിഷ്കാരങ്ങളുണ്ട്. മനുഷ്യരുടെ ആവിഷ്കാരം കൊണ്ടുണ്ടായ മതങ്ങൾ ഇന്ന് ആവിഷ്കാരത്തിനെതിരെ നീങ്ങുന്നു. മതത്തേക്കാളേറെ മനുഷ്യത്വത്തിന് പ്രാധാന്യം നൽകണം.
പ്രവാസികൾക്ക് പറയാനുള്ളത് നാട് കാതോർക്കേണ്ടതുണ്ട്. മലയാള ഭാഷയോടും സംസ്കാരത്തോടും മുഖംതിരിഞ്ഞുനിൽക്കുന്ന ഒരു തലമുറ ഇന്നുണ്ട്. കുട്ടികളെ വീട്ടിലിരിത്തി മലയാളം പഠിപ്പിക്കുന്ന പ്രവാസികൾ അവർക്ക് മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലകൾ ഭൂമിയുടെ ആണികളാണെന്ന് ഖുർആൻ പറഞ്ഞപോലെ ഗർഫിലെ മലകൾ സുരക്ഷിതത്വത്തിെൻറ അടയാളമാണ്. അതനുഭവിക്കാൻ ഭാഗ്യം സിദ്ധിച്ചവരാണ് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
