ആദ്യത്തെ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് ശിലയിട്ടു
text_fieldsആദ്യത്തെ ഒമാനി വാക്സിൻ നിർമാണപ്ലാന്റിന് ആരോഗ്യമന്ത്രി ഹിലാൽ അൽ സബ്തിയുടെ
നേതൃത്വത്തിൽ തറക്കല്ലിട്ടപ്പോൾ
മസ്കത്ത്: സുപ്രധാന മരുന്നുകളും വാക്സിനുകളും നിർമിക്കുന്ന ആദ്യത്തെ ഒമാനി ഫാക്ടറിയുടെ രണ്ടാംഘട്ടത്തിന് ഖാസാൻ ഇക്കണോമിക് സിറ്റിയിൽ തറക്കല്ലിട്ടു. 60 ദശലക്ഷം റിയാൽ ചെലവിൽ ഹെൽത്ത് സയൻസ് കമ്പനിയായ ഓപാൽ ബയോ ഫാർമയാണ് പ്ലാന്റ് നിർമിക്കുക.
ഇക്കണോമിക് സിറ്റിയിൽ 37,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്ലാന്റ് വരുന്നത്. ആരോഗ്യമന്ത്രി ഹിലാൽ അൽസബ്തിയുടെ കാർമികത്വത്തിലായിരുന്നു തറക്കല്ലിടൽ ചടങ്ങ് നടന്നത്. അടുത്ത വർഷം അവസാന പാദത്തിൽ ഉൽപാദനം ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. പ്രാദേശിക വാക്സിനുകളുടെ ഉൽപാദനത്തെ ആശ്രയിക്കാനും ഇറക്കു കുറക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മെഡിസിനുകളിൽ സ്വയംപര്യാപ്തത കൈവരിക്കാനും സുരക്ഷയിലെത്താനുമുള്ള ദേശീയ അഭിലാഷങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിത്.
ലോകമെമ്പാടും കയറ്റുമതി ചെയ്യപ്പെടുന്ന വാക്സിനുകളും സുപ്രധാന മരുന്നുകളും നിർമിക്കുന്ന സുൽത്താനേറ്റിലും മിഡിലീ സ്റ്റ് മേഖലയിലും ഇത്തരത്തിലുള്ള ആദ്യത്തെ ഫാക്ടറിയാണിതെന്ന് ഓപാൽ ബയോ ഫാർമ ഡയറക്ടർ ബോർഡ് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

