ഗ്രീൻവാലി -ഗെറ്റ് 2017 എൻട്രൻസ് പരീക്ഷ നാളെ
text_fieldsമസ്കത്ത്: കോഴിക്കോട് ജില്ലയിലെ മുക്കം നെല്ലിക്കാപറമ്പ് ഗ്രീൻവാലി കാമ്പസിൽ ആരംഭിക്കുന്ന അക്കാദമി ഒാഫ് എക്സലൻസിലേക്കുള്ള പ്രവേശന പരീക്ഷ വെള്ളിയാഴ്ച കേരളത്തിലും വിവിധ ജി.സി.സി രാഷ്ട്രങ്ങളിലുമായി നടക്കും. നാലാംക്ലാസ് പഠനം പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് താമസ സൗകര്യത്തോടെയുള്ള പഠനരീതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
ബംഗളൂരു ആസ്ഥാനമായുള്ള കരിയർ അക്കാദമി മാർഗനിർദേശ കൂട്ടായ്മയായ ഇൻസ്പെയർ എജുക്കേഷനൽ ഫൗേണ്ടഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവേശനം ആഗ്രഹിക്കുന്ന കുട്ടികൾ ഇൗ വർഷം നാലാം ക്ലാസ് പഠനം പൂർത്തിയാക്കിയിരിക്കണം. ഒമാനിൽനിന്നുള്ള വിദ്യാർഥികൾക്ക് ഹമരിയയിലെ ഇസ്ലാഹി സെൻററിലാണ് പരീക്ഷാകേന്ദ്രം ഒരുക്കിയിട്ടുള്ളത്. രാവിലെ എട്ടുമുതൽ പത്തുവരെ നടക്കുന്ന പരീക്ഷയിൽ പെങ്കടുക്കാൻ www.greenvalleycampus.org എന്ന വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 91130818 92182953.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.