ഹരിത ഊർജം: ഒമാനും ബെൽജിയവും പരസ്പരം സഹകരിക്കും
text_fieldsഹരിത ഊർജ മേഖലയിലെ പരസ്പകര സഹകരണത്തിന് ധാരണപത്രം ഒപ്പുവെക്കുന്നു
മസ്കത്ത്: ഹരിത ഊർജ ഉൽപാദനമടക്കം വിവിധ മേഖലകളിൽ സഹകരിക്കാൻ ഒമാനും ബെൽജിയവും ധാരണപത്രം ഒപ്പിട്ടു. ഒമാൻ ഊർജ-ധാതുമന്ത്രി ഡോ.മുഹമ്മദ് ബിൻ ഹമദ് അൽ റുംഹിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിലാണ് ധാരണപത്രം ഒപ്പുവെച്ചത്.
ദുകം പ്രത്യേക സാമ്പത്തികമേഖലയിൽ ലോകോത്തര നിലവാരത്തിലുള്ള ഹരിത ഹൈഡ്രജൻ ഉൽപാദന കേന്ദ്രം സ്ഥാപിക്കാൻ ഒമാനും ബെൽജിയവും കഴിഞ്ഞ വർഷം ധാരണയിലെത്തിയിരുന്നു. 'ഹൈപോർട്ട് ദുകം' എന്ന ഈ പദ്ധതിയുടെ തുടർച്ചയായാണ് പുതിയ ധാരണപത്രം. ഒ.ക്യു ആൾട്ടർനേറ്റിവ് എനർജിയുടെയും ബെൽജിയത്തിലെ ഡെമി കൺസെഷൻസിെൻറയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് 'ഹൈപോർട്ട് ദുകം' പദ്ധതി. ആദ്യ ഘട്ടത്തിൽ 250 മുതൽ 500 മെഗാവാട്ട് വരെ ഹരിത ഡ്രൈജനാണ് ഇവിടെ ഉൽപാദിപ്പിക്കുക. 2026ലാണ് പദ്ധതി പ്രവർത്തനക്ഷമമാവുക. വിവിധ ഘട്ടങ്ങളിലായുള്ള വികസനത്തിലൂടെ ദുകമിലെ ഒമാനിലെയും മേഖലയിലെയും ഹരിത ഹൈഡ്രജൻ ഉൽപാദന കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. 'ഹൈപോർട്ട് ദുക'മിന് പുറമെ ഗ്രിഡ് വൈദ്യുതിക്ക് ഹരിത സർട്ടിഫിക്കേഷൻ, സർവകലാശാലകളും ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം, സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം എന്നിവയും ധാരണപത്രത്തിലെ വ്യവസ്ഥകളാണ്.