Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാനിൽ ‘ഗ്രീൻ ഡാറ്റാ സെന്റർ’ വരുന്നു

text_fields
bookmark_border
സംയുക്ത വികസന കരാറിൽ ഒപ്പുവെച്ചു
ഒമാനിൽ ‘ഗ്രീൻ ഡാറ്റാ സെന്റർ’ വരുന്നു
cancel

മസ്കത്ത്: ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളിലേക്കുള്ള ചുവടുവെപ്പായി സുസ്ഥിരമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക ‘ഗ്രീൻ ഡാറ്റാ സെന്റർ’ സ്ഥാപിക്കാൻ കരാറായി. മസ്കത്തിൽ നടക്കുന്ന ‘ഒമാൻ സസ്റ്റൈനബിലിറ്റി വീക്ക് 2026’ വേദിയിലാണ് ഇതു സംബന്ധിച്ച സംയുക്ത വികസന കരാർ ഒപ്പുവെച്ചത്.

റിന, വിറ്റാലി, ഫോർട്ടെ സെക്യുയർ ഗ്രൂപ്പ് , ഡ്രീം ഗ്രൂപ്പ്, കോർപോളജിയ എന്നീ അഞ്ച് പ്രമുഖ ആഗോള കമ്പനികൾ ചേർന്നാണ് ഈ തന്ത്രപ്രധാന പദ്ധതി ഒമാനിൽ നടപ്പാക്കുന്നത്. സാങ്കേതിക നവീകരണം, സൈബർ സുരക്ഷ, ഊർജ കാര്യക്ഷമത, പുനരുപയോഗ ഊർജ പരിഹാരങ്ങൾ എന്നിവ സമന്വയിപ്പിച്ചാണ് പുതുതലമുറ ഡാറ്റാ സെന്റർ നിർമ്മിക്കുക. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും പ്രാദേശിക ഹബ്ബാക്കി മാറ്റാൻ ‘ഗ്രീൻ ഡാറ്റാ സെന്റർ’ പദ്ധതി ഒമാന് സഹായകരമാവും.

ഒമാനിലെ ഇറ്റാലിയൻ എംബസിയുടെയും ഇറ്റാലിയൻ ട്രേഡ് ഏജൻസിയുടെയും പൂർണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സമീപകാല ഒമാൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഇത്തരം തന്ത്രപ്രധാന സഹകരണങ്ങൾക്ക് ബലമേകിയിട്ടുണ്ട്. ഈ പങ്കാളിത്തത്തിലൂടെ ഒമാന്റെ ഡിജിറ്റൽ പരിവർത്തനത്തിനും പരിസ്ഥിതി സൗഹൃദ വികസനത്തിനും പുതിയൊരു അടിത്തറ പാകാൻ സാധിക്കുമെന്ന് കരാറിൽ ഒപ്പുവെച്ച കമ്പനി പ്രതിനിധികളും ഇറ്റാലിയൻ അംബാസഡറും പ്രത്യാശ പ്രകടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Green Data Centre is coming to Oman
Next Story