Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ ഫി​ലിം...

ഒ​മാ​നി​ൽ ഫി​ലിം ക്ലാ​സി​ഫി​ക്കേ​ഷ​ൻ  നി​യ​മം ക​ർ​ക്ക​ശ​മാ​ക്കി

text_fields
bookmark_border
ഒ​മാ​നി​ൽ ഫി​ലിം ക്ലാ​സി​ഫി​ക്കേ​ഷ​ൻ  നി​യ​മം ക​ർ​ക്ക​ശ​മാ​ക്കി
cancel

മസ്കത്ത്: ഒമാനിലെ സിനിമാ ശാലകളിൽ പ്രായപരിധി സംബന്ധിച്ച ഫിലിം ക്ലാസിഫിക്കേഷൻ നിയമം കർശനമാക്കി. സെൻസർഷിപ്‌ ആൻഡ് ക്ലാസിഫിക്കേഷൻ വിഭാഗം മൂന്നു വർഷം മുമ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച് എല്ലാ സിനിമാ ശാലകളിലും അറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ കുടുംബവുമായി വരുന്നവർക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയോളമായി നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ പരിശോധനയാണ് സിനിമാ ശാലകളിൽ നടക്കുന്നത്. നിയമലംഘനത്തിന് സിനിമാശാല അടച്ചുപൂട്ടുന്നത് ഉൾെപ്പടെ ഉള്ള നടപടികൾ നേരിടേണ്ടിവരുമെന്നതിനാൽ ആരും തന്നെ ഇപ്പോൾ ഇതിൽ ഇളവ് നൽകാൻ തയാറല്ല. കുടുംബവുമായി വരുന്നവർ ഈ നിയമപരിധിയിൽ ഉൾപ്പെടുന്നവരാണെങ്കിൽ അവർക്ക് ടിക്കറ്റ് നൽകാറില്ല. നിയമപ്രകാരം ഒമാനിലെ സെൻസർഷിപ് വിഭാഗം  ‘യൂ’ സർട്ടിഫിക്കറ്റ് ( യൂനിവേഴ്സൽ ) നൽകുന്ന ചിത്രം ഏതൊരാൾക്കും കാണാം. അതേസമയം ‘പി.ജി’ സർട്ടിഫിക്കറ്റ് ലഭിക്കുന്ന സിനിമകൾ പ്രായപൂർത്തിയാകാത്തവരെ രക്ഷിതാക്കൾെക്കാപ്പമേ കാണാൻ അനുവദിക്കുകയുള്ളു. 12, 15, 18 ക്ലാസിഫിക്കേഷൻ ഉള്ള സിനിമകൾ ഈ പ്രായപരിധി കഴിയാത്തവർക്ക് തനിച്ചോ, മുതിർന്നവർക്ക് ഒപ്പമോ കാണാൻ കഴിയില്ല. ഏറെ കാലത്തിനു ശേഷം വന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രം ‘ഗ്രേറ്റ് ഫാദറിനും’, അതിന് മുെമ്പത്തിയ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ ചിത്രം ടേക്ക്ഒാഫിനും നിയമം കർക്കശമാക്കിയത് വിനയായി. രണ്ടു സിനിമകൾക്കും 12 വയസ്സിൽ താഴെയുള്ളവർക്ക് ടിക്കറ്റ് നൽകരുതെന്നാണ് നിർദേശം. 
വ്യാഴാഴ്ച മുതൽ പ്രദർശനമാരംഭിച്ച ഗ്രേറ്റ്ഫാദർ കാണാൻ റൂവി സ്റ്റാർ സിനിമയിലെത്തിയ നിരവധി കുടുംബങ്ങൾ ചിത്രം കാണാതെ മടങ്ങിപ്പോയി. നിയമം മനസ്സിലാകാത്ത ചിലർ തിയറ്റർ ജീവനക്കാരുമായി വാക്തർക്കത്തിലും ഏർപ്പെട്ടു. ഏറെ കാലത്തിനു ശേഷം വന്ന മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് സിനിമ കാണാൻകഴിയാതെ മടങ്ങേണ്ടിവന്നതിലെ നിരാശ പലരും പങ്കുെവച്ചു. വൻ പ്രേക്ഷക പങ്കാളിത്തം പ്രതീക്ഷിച്ച ഗ്രേറ്റ് ഫാദറിന് നേരിടേണ്ടിവന്ന അപ്രതീക്ഷിത തിരിച്ചടിയിൽ തിയറ്റർ മാനേജ്മ​െൻറും നിരാശയിലാണ്. നിയമം കർശനമാക്കിയതറിഞ്ഞ് ബാഹുബലി ആരാധകരും ആശങ്കയിലാണ്. ഏപ്രിൽ 28ന് റിലീസ് ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ഏതു സർട്ടിഫിക്കറ്റ് ആയിരിക്കും ലഭിക്കുക എന്ന കാര്യത്തിൽ തെലുങ്ക്, തമിഴ് സിനിമാ ആരാധകരാണ് ആശങ്കയിൽ. യുദ്ധരംഗങ്ങളും മറ്റും അനേകം ഉള്ളതിനാൽ ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിക്കുന്ന കാര്യം സംശയത്തിലാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - great
Next Story