Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര ജി​ദാ​നി​ൽ വ​ൻ...

മ​ത്ര ജി​ദാ​നി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
മ​ത്ര ജി​ദാ​നി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ
cancel
camera_alt

മത്ര ജിദാനിൽ തീപിടിത്തമുണ്ടായ സ്​ഥലത്തെ ദൃശ്യം 

മ​ത്ര: ജി​ദാ​ന്‍ ​െറ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​യി​ല്‍ വ​ന്‍ അ​ഗ്​​നി ബാ​ധ. വി​ദേ​ശി​ക​ളു​ടെ താ​മ​സ​സ്ഥ​ലം ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 12.30ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. ത​ക​ര​ഷീ​റ്റും പ്ലൈ​വു​ഡും​കൊ​ണ്ട് നി​ർ​മി​ച്ച പാക്കിസ്​ഥാനികളുടെ താ​മ​സ​സ്​​ഥ​ല​ത്ത​ു​നി​ന്നാ​ണ്​ തീ ​ഉ​യ​ര്‍ന്ന​ത്. തു​ട​ര്‍ന്ന് ക​ന​ത്ത പു​ക​യും പൊ​ട്ടി​ത്തെ​റി​ക്കു​ന്ന ഉ​ഗ്ര ശ​ബ്​​ദ​വു​മു​ണ്ടാ​യി. അ​ടു​ത്ത​ടു​ത്താ​യി നി​ര​വ​ധി വീ​ടു​ക​ൾ നി​ല​കൊ​ള്ളു​ന്ന സ്​​ഥ​ല​മാ​യ​തി​നാ​ൽ ഭീ​തി ജ​നി​പ്പി​ക്കു​ന്ന രം​ഗ​മാ​യി​രു​ന്നു.

വൈ​ദ്യു​തി തൂ​ണു​ക​ളി​ലേ​ക്കും തീ ​പ​ട​ര്‍ന്നു. ജോ​ലി​ക്കു പോ​യ​തി​നാ​ല്‍ സം​ഭ​വ​സ​മ​യ​ത്ത് ആ​രും​ത​ന്നെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍, പാ​കി​സ്​​താ​ന്‍ സ്വ​ദേ​ശി​ക​ളു​ടെ പാ​സ്പോ​ർ​ട്ട് അ​ട​ക്കം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ളൊ​ക്കെ ക​ത്തി​ച്ചാ​മ്പ​ലാ​യി. സ​മീ​പ​ത്തു​ള്ള ബം​ഗ്ലാ​ദേ​ശി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്തും തീ​പി​ടി​ത്തം നാ​ശ​ന​ഷ്​​ടം വ​രു​ത്തി. സി​വി​ല്‍ ഡി​ഫ​ന്‍സ് മ​ണി​ക്കൂ​റു​ക​ള്‍ പ​രി​ശ്ര​മി​ച്ചാ​ണ്​ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fireMatra Jidan
News Summary - Great fire in Matra Jidani
Next Story