Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാചക നിന്ദ: ലോക ​മുസ്​ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ​ഗ്രാൻഡ്​ മുഫ്തി

text_fields
bookmark_border
പ്രവാചകനെയും മതത്തിന്‍റെ വിശുദ്ധിയെയും സംരക്ഷിക്കാൻ മുസ്​ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണം
Sheikh Ahmed Al Khalili
cancel
camera_alt

ശൈഖ്​ അഹമ്മദ്​ അൽ ഖലീലി

മസ്കത്ത്​: ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ്​ മുഫ്തി ശൈഖ്​ അഹമ്മദ്​ അൽ ഖലീലി. ഇ​ന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും ​ പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്​ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന്​ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്​ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.

ദ വയർ അടക്കമുള്ള മാധ്യമങ്ങൾ ഖലീലിയുടെ ട്വിറ്റർ കുറിപ്പ്​ വാർത്തയാക്കിയിട്ടുണ്ട്​. ബി.ജെ.പിയുടെ ദേശീയ വക്താവ്​ നുപുർ ശർമ ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് വിവാദ പരാമർശം നടത്തിയത്.

മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്​ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്​ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നുപുർ ശർമ്മ നടത്തി.



Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Grand Mufti of Oman responds to hate statement against Prophet Muhammad
Next Story