ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഇന്ന്
text_fieldsമസ്കത്ത്: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബൗഷർ, അസൈബ സെക്ടറുകളുടെയും ഗൂബ്ര മദ്റസത്തുൽ ഹുദയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗ്രാൻഡ് മീലാദ് കോൺഫറൻസ് ഒമാൻ ഹാളിൽ (കോളജ് ഓഫ് ഫിനാൻസ് ആൻഡ് ബാങ്കിങ്) വെള്ളിയാഴ്ച നടക്കും. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ഖുഖാരി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. സാഹിർ അധ്യക്ഷത വഹിക്കും.
ഡോ. ഹാഫിള് ജുനൈദ് ജൗഹരി അൽ അസ്ഹരി ഹുബ്ബുറസൂൽ പ്രഭാഷണം നടത്തും. ഹാഫിള് ജാബിർ സഖാഫി ഓമശ്ശേരി ബുർദ മജ്ലിസിന് നേതൃത്വം നൽകും. പ്രമുഖ പണ്ഡിതർ, ഐ.സി.എഫ് ദേശീയ, അന്തർദേശീയ നേതാക്കൾ, രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾ, വ്യവസായ പ്രമുഖർ എന്നിവർ സംബന്ധിക്കും.
വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ഗുബ്ര മദ്റസത്തുൽ ഹുദ വിദ്യാർഥികളുടെ ആർട്സ് ഫെസ്റ്റ്, മീലാദ് റാലി, ദഫ് മുട്ട് തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

