ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്ക് സർക്കാർ മുൻഗണന
text_fieldsസുൽത്താൻ ഹൈതം ബിൻ താരീഖിെൻറ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭ യോഗത്തിൽനിന്ന്
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ അധ്യക്ഷതയിൽ ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ മന്ത്രിസഭ യോഗം നടന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ പദ്ധതികൾക്കായിരിക്കും സർക്കാർ ഏറ്റവുമധികം മുൻഗണന നൽകുകയെന്ന് സുൽത്താൻ മന്ത്രിസഭ യോഗത്തിൽ പറഞ്ഞു.കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന സാമ്പത്തിക, ധനകാര്യ വെല്ലുവിളികളും യോഗം അവലോകനം ചെയ്തു.
ധനകാര്യ സന്തുലനാവസ്ഥ കൈവരിക്കുന്നതിന് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്ന് സുൽത്താൻ പറഞ്ഞു. ഒമാൻ വിഷൻ 2040 പദ്ധതിയുടെ അടിസ്ഥാനങ്ങളിലൊന്ന് ഇതാണ്. വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ നിരവധി നടപടികൾ നടപ്പാക്കിവരുകയാണ്. 2020-24 കാലയളവിലേക്കുള്ള ഇടക്കാല ധനസന്തുലന പദ്ധതി ഇതിെൻറ ഭാഗമായി ഉള്ളതാണ്. ക്രെഡിറ്റ് റേറ്റിങ് മെച്ചപ്പെടുത്താനും ആകർഷക നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.
വരുമാന വൈവിധ്യവത്കരണത്തിനും സാമ്പത്തിക വളർച്ചക്കുമെല്ലാം വഴിയൊരുക്കുന്നതിന് ഇടക്കാല ധനസന്തുലന പദ്ധതി സഹായകരമാകും. നിശ്ചിത വരുമാനക്കാരും സാമൂഹിക സുരക്ഷ പദ്ധതിയുടെ ആനുകൂല്യമുള്ളതുമായ സ്വദേശികളെ ബാധിക്കാത്ത രീതിയിലായിരിക്കും പരിഷ്കരണ പദ്ധതികൾ നടപ്പിൽ വരുത്തുകയെന്നും സുൽത്താൻ പറഞ്ഞു.കോവിഡ് വ്യാപനം തടയുന്നതിനായി സുപ്രീം കമ്മിറ്റി കൈക്കൊണ്ട തീരുമാനങ്ങളും മന്ത്രിസഭ യോഗം അവലോകനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

