സർക്കാർ ജീവനക്കാർക്ക് നാളെ മുതൽ കുത്തിവെപ്പ്
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ സർക്കാർ ജീവനക്കാർക്ക് ഞായറാഴ്ച മുതൽ കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ നൽകാൻ ആരംഭിക്കും.
സ്വകാര്യ മേഖലയിലെ ആരോഗ്യ ജീവനക്കാർക്കും വാക്സിൻ നൽകുന്നത് ആരംഭിക്കും. ഗവർണറേറ്റിലെ വിവിധ കുത്തിവെപ്പ് കേന്ദ്രങ്ങളിൽ ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ രണ്ടാം ഡോസ് എടുക്കാൻ ജനങ്ങൾ ധാരാളമായി എത്തുന്നുണ്ടെന്ന് വടക്കൻ അൽ ബാത്തിന ഗവർണറേറ്റ് ഡയറക്ടറേറ്റ് അറിയിച്ചു.
റുസ്താഖ് വിലായത്തിലെ സ്പോർട്സ് കോംപ്ലക്സിലാണ് ബാത്തിനയിലെ സർക്കാർ ജീവനക്കാരുടെ വാക്സിനേഷന് വേണ്ടി സജ്ജമാക്കിയത്. അൽ ദാഹിറ ഗവർണറേറ്റിൽ സർക്കാർ മേഖലയിലെ ജീവനക്കാരുടെ കുത്തിവെപ്പിന് വേണ്ടി ഒരു പ്രേത്യക സംഘത്തെ നിയമിച്ചിട്ടുണ്ട്.
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇവിടുെത്ത ജീവനക്കാരുടെ പട്ടിക തയാറാക്കിയാണ് വാക്സിൻ നൽകുക. ദാഹിറയിൽ ഫൈസറും ആസ്ട്രസെനകയും വിതരണം ചെയ്യും.

