Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിറകണ്ണുകളോടെ...

നിറകണ്ണുകളോടെ വിശ്വാസികൾക്ക് ദുഃഖവെള്ളി

text_fields
bookmark_border
നിറകണ്ണുകളോടെ വിശ്വാസികൾക്ക് ദുഃഖവെള്ളി
cancel
camera_alt????????????? ????????????????? ?????????????? ???????????? ??????????????? ??????????????? ??????????????

മ​സ്​​ക​ത്ത്​: കോ​വി​ഡ് ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഒ​മാ​നി​ലെ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ൾ ദുഃ​ഖ​വെ​ള്ളി പ്രാ​ർ​ഥ​ന​ക​ളും ശു​ശ്രൂ​ഷ​ക​ളും അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ത​ത്സ​മ​യ സം​പ്രേ​ഷ​ണ ​ത്തി​ലൂ​ടെ ദ​ർ​ശി​ച്ചു പ​ങ്കാ​ളി​ക​ളാ​യി. കോ​വി​ഡ് ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ ക്രി​സ്തീ ​യ ദേ​വാ​ല​യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള എ​ല്ലാ ആ​രാ​ധ​നാ​ല​യ​ങ്ങ​ളും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. വി​വി​ധ സ​ഭ ​ക​ളു​ടെ നാ​ട്ടി​ൽ​നി​ന്നു​ള്ള പ്രാ​ർ​ഥ​ന ശു​ശ്രൂ​ഷ​ക​ൾ ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം കാ​ണി​ച്ച​തോ​ടെ മ​സ്‌​ക​ത്തി​ലെ വി​ശ്വാ​സി​ക​ളും അ​തി​ൽ ഭാ​ഗ​മാ​യി.

ഓ​ർ​ത്ത​ഡോ​ക്സ് വി​ശ്വാ​സി​ക​ളു​ടെ ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മോ​ന്ന​ത അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യ​സ് മാ​ർ​ത്തോ​മ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പ​രു​മ​ല പ​ള്ളി​യി​ലും അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ പാ​മ്പാ​ടി മാ​ർ കു​റി​യാ​ക്കോ​സ് ദ​യ​റാ​യി​ലു​മാ​ണ്​ ന​ട​ന്ന​ത്. പു​ല​ർ​ച്ചെ അ​ഞ്ച​ര മു​ത​ൽ​ക്കേ ശു​ശ്രൂ​ഷ​ക​ളു​ടെ നേ​രി​ട്ടു​ള്ള സം​പ്രേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. പ്ര​ഭാ​ത ന​മ​സ്​​കാ​രം, മൂ​ന്നാം​മ​ണി ന​മ​സ്കാ​രം, ആ​റാം മ​ണി ന​മ​സ്കാ​രം, ഒ​മ്പ​താം മ​ണി ന​മ​സ്കാ​രം തു​ട​ങ്ങി എ​ല്ലാ ച​ട​ങ്ങു​ക​ളും ടെ​ലി​വി​ഷ​നി​ലൂ​ടെ ക​ണ്ട്​ വി​ശ്വാ​സി​ക​ൾ ഭാ​ഗ​മാ​യി. ശേ​ഷം വീ​ടു​ക​ളി​ൽ നേ​ർ​ച്ച ക​ഞ്ഞി, ചൊ​റു​ക്ക എ​ന്നി​വ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ദുഃ​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ റൂ​വി​യി​ലു​ള്ള വി​വി​ധ സ​ഭ​ക​ളു​ടെ പ​ള്ളി​ക​ൾ വി​ശ്വാ​സി​ക​ളാ​ൽ നി​റ​യു​മാ​യി​രു​ന്നു. വീ​ട്ടു​ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ​ക്കും നി​ർ​മാ​ണ മേ​ഖ​ല​യി​ലെ ജോ​ലി​ക്കാ​രു​മ​ട​ക്കം പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ ഏ​റെ ആ​ശ്വാ​സ​മാ​യി​രു​ന്നു പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന​ക​ൾ.
പ​ള്ളി​ക​ളി​ലെ പ്രാ​ർ​ഥ​ന അ​തേ​രീ​തി​യി​ൽ വീ​ടു​ക​ളി​ൽ ന​ട​ത്താ​ൻ സാ​ധി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷം ഉ​ണ്ടെ​ന്നു വി​ശ്വാ​സി​യാ​യ സാ​ബു കോ​ശി പ​റ​ഞ്ഞു. ലോ​ക​ത്തെ ബാ​ധി​ച്ച ഈ ​മാ​റാ​വ്യാ​ധി​യി​ൽ നി​ന്ന്​ എ​ല്ലാ​വ​രും മു​ക്തി നേ​ട​ട്ടെ എ​ന്നു​ള്ള​താ​ണ് എ​ല്ലാ​വ​രും പ്രാ​ർ​ഥ​ന​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച​തെ​ന്നും സാ​ബു കോ​ശി പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച​യി​ലെ ഈ​സ്​​റ്റ​ർ ദി​ന പ്രാ​ർ​ഥ​ന​ക​ളും ഇ​തു​പോ​ലെ പ്ര​തീ​കാ​ത്മ​ക​മാ​യി സ്വ​ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​മെ​ങ്കി​ലും, ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഈ​സ്​​റ്റ​ർ ആ​ഘോ​ഷ​ങ്ങ​ൾ ല​ളി​ത​മാ​യി​രി​ക്കു​മെ​ന്നും വി​ശ്വാ​സി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangood fridaygulf news
News Summary - good friday-oman-gulf news
Next Story