Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപീ​ഡാ​നു​ഭ​വ...

പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു

text_fields
bookmark_border
പീ​ഡാ​നു​ഭ​വ സ്മ​ര​ണ​യി​ൽ ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു
cancel

മ​സ്ക​ത്ത്: ക്രി​സ്തു​വി​ന്റെ പീ​ഡാ​നു​ഭ​വ​ത്തെ​യും കു​രി​ശു​മ​ര​ണ​ത്തെ​യും അ​നു​സ്മ​രി​ച്ച് ഒ​മാ​നി​ലെ ക്രൈ​സ്ത​വ സ​മൂ​ഹം ദുഃ​ഖ​വെ​ള്ളി ആ​ച​രി​ച്ചു. മ​സ്ക​ത്ത്, ഗാ​ലാ, സ​ലാ​ല, സു​ഹാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ആ​രാ​ധ​ന​യാ​ണ് ന​ട​ന്ന​ത്. ദേ​വാ​ല​യ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ൽ ന​ട​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രും വൈ​ദി​ക​രും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യാ​മ പ്രാ​ർ​ഥ​ന​ക​ൾ, പ്ര​ദ​ക്ഷി​ണം, കു​രി​ശി​ന്റെ വ​ഴി, സ്ലീ​ബ വ​ന്ദ​നം തു​ട​ങ്ങി വി​വി​ധ ശു​ശ്രൂ​ഷ​ക​ളാ​ണ് ദുഃ​ഖ വെ​ള്ളി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യ​തി​നാ​ൽ ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​ങ്ങ​ളി​ലും വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ഭൂ​ത​പൂ​ർ​വ തി​ര​ക്കാ​ണ് എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​മാ​ന്റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും ധാ​രാ​ളം വി​ശ്വാ​സി​ക​ൾ ആ​രാ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന ദി​ന​മാ​ണ് ദുഃ​ഖ​വെ​ള്ളി. ദുഃ​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​യു​ടെ ഭാ​ഗ​മാ​യി മ​സ്ക​ത്തി​ലെ മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യി​ൽ സ​ഭ​യു​ടെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്‌ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ പ്ര​ദി​ക്ഷ​ണം ന​ട​ന്നു.

ശു​ശ്രൂ​ഷ​ക​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ടി​ജു ഐ​പ്പ്, സ​ഹ​വി​കാ​രി ഫാ. ​എ​ബി ചാ​ക്കോ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ യേ​ശു ത​ന്റെ ശി​ഷ്യ​ന്മാ​രു​ടെ കാ​ൽ​ക​ഴു​കി​യ​തി​നെ അ​നു​സ്മ​രി​ച്ച്​ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ ന​ട​ന്നു. ഇ​ട​വ​ക മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യേ​​ശു​​വി​​നെ ജ​​ന​​ക്കൂ​​ട്ടം ജ​​റൂ​സ​​ല​​​മി​​ലേ​​ക്ക് വ​​ര​​വേ​​റ്റ​​തി​​ന്‍റെ ഓ​​ര്‍മ പു​​തു​​ക്കു​​ന്ന ഓ​​ശാ​​ന​​യോ​​ടെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ളു​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണ​​ത്തി​​നു തു​​ട​​ക്ക​​മാ​​യി​രു​ന്നു. അ​​ന്ത്യ അ​​ത്താ​​ഴ സ്മ​​ര​​ണ പു​​തു​​ക്കു​​ന്ന പെ​​സ​​ഹ വ്യാ​​ഴം, കു​​രി​​ശു​​മ​​ര​​ണ ദി​​ന​​മാ​​യ ദുഃ​ഖ​​വെ​​ള്ളി എ​​ന്നീ ആ​​ത്മീ​​യ ദി​​ന​​ങ്ങ​​ൾ ക​​ട​​ന്ന് യേ​​ശു​​വി​​ന്‍റെ ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പി​​ന്‍റെ ഓ​​ർ​​മ പു​​തു​​ക്കു​​ന്ന ഈ​​സ്റ്റ​​റോ​​ടെ വി​​ശു​​ദ്ധ​​വാ​​രാ​​ച​​ര​​ണം പൂ​​ർ​​ത്തി​​യാ​​കും.

യേ​ശു​വി​ന്റെ പീ​ഡാ​നു​ഭ​വ​വും മ​ര​ണ​വും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പും സ്മ​രി​ച്ച് ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ പ​രി​ശു​ദ്ധി​യോ​ടെ​യും വ്ര​ത​ത്തോ​ടെ​യും ക​ഴി​ച്ചു​കൂ​ട്ടു​ന്ന ദി​ന​ങ്ങ​ളാ​ണി​വ. ഉ​​യി​​ർ​​പ്പ്​ ഞാ​​യ​​റോ​​ടെ അ​​മ്പ​​ത്​ നോ​​മ്പി​​നും സ​​മാ​​പ​​ന​​മാ​​കും. ശ​നി​യാ​ഴ്ച രാ​ത്രി​യും ഞാ​യ​റാ​ഴ്ച​യു​മാ​യി ദേ​വാ​ല​യ​ങ്ങ​ളി​ൽ ഉ​യി​ർ​പ്പ് പെ​രു​ന്നാ​ളി​ന്റെ പ്ര​ത്യേ​ക ആ​രാ​ധ​ന ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:good fridayoman
News Summary - good friday- oman
Next Story