Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'എന്റെ കേരളം'പ്രശ്‌നോത്തരി ഗൂബ്ര,ദാര്‍സൈത്ത് ഇന്ത്യൻ സ്കൂളുകൾ വിജയികൾ

text_fields
bookmark_border
എന്റെ കേരളംപ്രശ്‌നോത്തരി ഗൂബ്ര,ദാര്‍സൈത്ത് ഇന്ത്യൻ സ്കൂളുകൾ വിജയികൾ
cancel
camera_alt

ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ‘എ​ന്റെ കേ​ര​ളം’​പ്ര​ശ്‌​നോ​ത്ത​രി​യി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​ച്ച ദാ​ര്‍സൈ​ത്ത് ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ ടീം ​അം​ഗ​ങ്ങ​ൾ

സം​ഘാ​ട​ക​രോ​ടൊ​പ്പം

മസ്‌കത്ത്: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന 'എന്റെ കേരളം'പ്രശ്‌നോത്തരിയില്‍ സീനിയര്‍ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളും ജൂനിയര്‍ വിഭാഗത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്‌കൂളും ഒന്നാം സ്ഥാനം നേടി. ദാര്‍സൈത്തിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരം ഇന്ത്യന്‍ സ്‌കൂള്‍സ് ബോര്‍ഡ് ഡയറക്ടര്‍ ഡോ. ശിവകുമാര്‍ മാണിക്കം ഉദ്ഘാടനം ചെയ്തു. രണ്ടു വിഭാഗങ്ങളിലുമായി 300ല്‍ പരം ടീമുകള്‍ ആദ്യം നടന്ന എഴുത്തുപരീക്ഷയില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സെമി ഫൈനല്‍, ഫൈനല്‍ പ്രശ്‌നോത്തരിയില്‍ ആറു ടീം പങ്കെടുത്തു. ഒമാനിലെ ക്വിസ് മാസ്റ്റര്‍ ഹലാ ജമാല്‍ ആണ് പ്രശ്‌നോത്തരി നയിച്ചത്.

സീനിയര്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ സ്വന്തമാക്കി. വാദി കബീര്‍ ഇന്ത്യന്‍ സ്‌കൂളിനാണ് മൂന്നാം സ്ഥാനം. ജൂനിയര്‍ വിഭാഗത്തില്‍ ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.

ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വി​ജ​യി​ച്ച ഗൂ​ബ്ര ഇ​ന്ത്യ​ന്‍ സ്‌​കൂ​ൾ ടീം ​സം​ഘാ​ട​ക​രോ​ടൊ​പ്പം

ഒമാനിലുള്ള എല്ലാ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും പ്രാതിനിധ്യം കൊടുത്താണ് മത്സരം സംഘടിപ്പിച്ചതെന്ന് കണ്‍വീനര്‍ പി. ശ്രീകുമാര്‍ പറഞ്ഞു. മത്സര വിജയികളെയും മത്സരിച്ച എല്ലാ വിദ്യാര്‍ഥികളെയും ജനുവരി 27ന് റൂവി അല്‍ ഫലാജ് ഗ്രാന്‍ഡ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി സുനില്‍കുമാര്‍ കൃഷ്ണന്‍ നായര്‍ പറഞ്ഞു. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു വരെ നടന്ന പ്രശ്‌നോത്തരിയില്‍ കോകണ്‍വീനര്‍ ലേഖ വിനോദ്, ട്രഷറര്‍ അജിത്കുമാര്‍ മേനോന്‍, മറ്റു മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ ബാബു തോമസ്, കെ. സതീഷ് കുമാര്‍, കൃഷ്ണേന്ദു, ആതിര ഗിരീഷ്, ടീന ബാബു, സബ് കമ്മിറ്റി അംഗങ്ങള്‍, കോഓഡിനേറ്റര്‍മാരായ ക്ലബ് അംഗങ്ങള്‍, കുട്ടികളുടെ രക്ഷിതാക്കള്‍, വിവിധ സ്‌കൂളുകളിലെ അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goobra and Darsaith Indian Schools winners
Next Story