സൗദി ഫിലിം ഫെസ്റ്റിവലിൽ ഒമാനി ഡോക്യുമെന്ററിക്ക് ഗോൾഡൻ പാം അവാർഡ്
text_fieldsസൗദി ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ പാം അവാർഡ് ‘ലോങ് ഡിസ്റ്റൻസസി’ന്റെ അണിയറപ്രവർത്തകർ ഏറ്റുവാങ്ങുന്നു
മസ്കത്ത്: സൗദി അറേബ്യയിലെ ‘ഇത്ര’ സെന്ററിൽ നടന്ന സൗദി ഫിലിം ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പിൽ ‘ഡോക്യുമെന്ററി ഫിലിംസ്’ വിഭാഗത്തിൽ ഗൾഫ് ചിത്രത്തിനുള്ള ഗോൾഡൻ പാം അവാർഡ് ഒമാനി ഡോക്യുമെന്ററി ചിത്രമായ ‘ലോങ് ഡിസ്റ്റൻസസ്’ കരസ്ഥമാക്കി.
അലി അൽ ബിമാനിയും ഹമദ് അൽ ഖസബിയുമാണ് ചിത്രത്തിന്റെ സംവിധായകർ. ഖാത്ത് ഫിലിംസ് നിർമിച്ച ചിത്രം ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ ‘ഐൻ’ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. അന്താരാഷ്ട്ര പ്രേക്ഷകർക്കായി ഇംഗ്ലീഷ് വിവർത്തനവും ലഭ്യമാക്കിയിട്ടുണ്ട്.
മൻദൂസ് ഒമാൻ എന്നറിയപ്പെടുന്ന വാദി അൽ സഹ്താനോട് ചേർന്നുള്ള മലനിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു വിദൂര ഗ്രാമത്തിലെ ആടുകളെ മേക്കുന്ന ഒമാനി പെൺകുട്ടിയുടെ പ്രചോദനാത്മകമായ യാത്രയാണ് ചിത്രം അവതരിപ്പിക്കുന്നത്.
മികച്ച ഓട്ടക്കാരനായ ഭർത്താവ് സമി അൽ സഈദിയുടെ പിന്തുണയോടെ അവൾ ദീർഘദൂര പർവത മത്സരങ്ങളിലെ ജേതാവായി മാറുന്നു. വെല്ലുവിളികൾക്കെതിരെയുള്ള ഒമാനി പെൺകുട്ടിയുടെ വിജയത്തിന്റെ ശ്രദ്ധേയമായ കഥയാണിതെന്ന് സംവിധായകൻ അലി അൽ ബിമാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

