Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗോൾഡൻ പാക്ക് പാക്കിങ്ങിെൻറ റീെട്ടയിൽ ഒൗട്ട്ലറ്റ് തുറന്നു
text_fieldsbookmark_border
ബുറൈമി: കഴിഞ്ഞ 18 വർഷമായി ഒമാനിൽ ഡിസ്പോസിബിൾ പാക്കിങ് ഉൽപന്നങ്ങളുടെ നിർമാണ, ഹോൾസെയിൽ വിപണരംഗത്ത് പ്രവർത്തിക്കുന്ന ഗോൾഡൻ പാക്ക് പാക്കിങ് ആൻഡ് പാക്കേജിങ് കമ്പനി റീെട്ടയിൽ രംഗത്തേക്കും. കമ്പനിയുടെ ആദ്യ റീെട്ടയിൽ ഒൗട്ട്ലറ്റ് ബുറൈമി സൂഖുൽ ജൗഇൽ ബസ്സ്റ്റേഷനുസമീപം പ്രവർത്തനമാരംഭിച്ചു. സ്പോൺസർ സൈദ് സാലിം അൽ അലവി ഉദ്ഘാടനം നിർവഹിച്ചു. കമ്പനി ജനറൽ മാനേജർ മുഹമ്മദ് നജീബ്, മാർക്കറ്റിങ് മാനേജർ ഷാമോൻ മജീദ്, മറ്റു ജീവനക്കാർ, ബുറൈമിയിലെ സാമൂഹികപ്രവർത്തകർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. അലൂമിനിയം ഫോയിൽ, ടിഷ്യൂ, പേപ്പർഗ്ലാസ്, പേപ്പർ പ്ലെയിറ്റ് തുടങ്ങിയവ ആകർഷകമായ വിലക്കിഴിവിൽ ലഭ്യമാണ്. ഉദ്ഘാടനത്തിെൻറ ഭാഗമായി ഒാഫറുകൾ നിലവിലുണ്ടെന്നും എല്ലാ മാസവും ഇത്തരത്തിൽ ഒാഫറുകൾ ലഭ്യമാക്കാനാണ് പദ്ധതിയെന്നും മുഹമ്മദ് നജീബ് പറഞ്ഞു.
Next Story
