Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗോൾഡൻ ക്രിസ്പിയുടെ...

ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ബ്രാഞ്ച് ഗുബ്രയിൽ തുറന്നു

text_fields
bookmark_border
ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ബ്രാഞ്ച് ഗുബ്രയിൽ തുറന്നു
cancel

മസ്കത്ത്: ഒമാനിൽ അതിവേഗം വളരുന്ന പ്രമുഖ ഫ്രൈഡ് ചിക്കൻ റസ്റ്ററന്റ് ശൃഖല ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ബ്രാഞ്ച് മസ്കത്തിലെ ഗുബ്രയിൽ തുറന്നു. മാനേജിങ് ഡയറക്ടർ അബൂബക്കർ ബൊള്ളാർ ഉദ്ഘാടനം നിർവഹിച്ചു. ഗോൾഡൻ ക്രിസ്പിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ യൂസഫ് അബ്ബാസ്, ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് അബ്ദുൽ റഹ്മാൻ, ഓപറേഷൻസ് മാനേജർ മനോജ് ആൽവ, മാർക്കറ്റിങ് കോഓഡിനേറ്റർ നൗഫൽ അബ്ദുൽ സലാം, അഹമ്മദ് അൽ ബലൂഷി എന്നിവരോടൊപ്പം ഒമാനിലെ മറ്റു സാമൂഹിക സാംസ്‌കാരിക പ്രമുഖർ പങ്കെടുത്തു.

ഗോൾഡൻ ക്രിസ്പിയുടെ ഏഴാം ശാഖ തുറന്നതിൽ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാനേജിങ് ഡയറക്ടർ അബൂബക്കർ ബൊള്ളാർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മികച്ച ഗുണനിലവാരവും രുചിയേറിയ വിഭവങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള കസ്റ്റമർ സർവിസും മസ്കത്തിലെ സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ഗോൾഡൻ ക്രിസ്പിയുടെ പ്രിയപ്പെട്ടതാക്കുന്നു.

കസ്റ്റമേഴ്സിന്റെ നിരന്തരമായ ആവശ്യം പരിഗണിച്ച് ഗോൾഡൻ ക്രിസ്പി ഒമാനിൽ വിവിധയിടങ്ങളിൽ ശാഖകൾ തുടങ്ങാൻ പദ്ധതിയിടുന്നതായി മാനേജിങ് ഡയറക്ടർ കൂട്ടിച്ചേർത്തു. നിലവിൽ മസ്കത്തിലെ ആമിറാത്തിൽ രണ്ടും, അൽ ഖുവൈർ, മബേല, അൽ ഖൂദ് കൂടാതെ സുഹാറിലും ഗോൾഡൻ ക്രിസ്പി ശാഖകൾ പ്രവർത്തിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - "Golden Crispy's seventh branch opened in Gubrah"
Next Story