Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ അത്‌ലറ്റിക് മീറ്റിൽ ഇഷാൻ മുഹമ്മദിന് സ്വർണം; ഇന്ത്യൻ സ്കൂൾ മുലദ്ദക്ക് ചരിത്രനേട്ടം

text_fields
bookmark_border
ദേശീയ അത്‌ലറ്റിക് മീറ്റിൽ ഇഷാൻ മുഹമ്മദിന് സ്വർണം; ഇന്ത്യൻ സ്കൂൾ മുലദ്ദക്ക് ചരിത്രനേട്ടം
cancel

മുലദ്ദ : സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ ലോങ്ജമ്പിൽ സ്വർണ മെഡൽ നേടി ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ ഇഷാൻ മുഹമ്മദ്. പഞ്ചാബിലെ പട്യാല എസ്.ഡി.പി.എസ് സ്കൂളിൽ നടന്ന ദേശീയ മീറ്റിൽ അണ്ടർ-17 വിഭാഗത്തിൽ 6.81 മീറ്റർ ചാടിയാണ് പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ ഇഷാൻ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്.

സി.ബി.എസ്.ഇ ദേശീയ അത്‌ലറ്റിക് മീറ്റിൽ ഇന്ത്യൻ സ്കൂൾ മുലദ്ദ ലഭിക്കുന്ന ആദ്യ സ്വർണമാണിത്. അണ്ടർ-17 വിഭാഗം 100 മീറ്റർ സ്പ്രിന്റിലും ഇഷാൻ ഫൈനലിലെത്തി.ഇന്ത്യൻ സ്കൂൾ മസ്കത്ത് ആതിഥേയത്വം വഹിച്ച സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത ചാമ്പ്യനായാണ് ഇഷാൻ ദേശീയ മീറ്റിലേക്ക് യോഗ്യത നേടിയത്.

ദേശീയ തലത്തിലെ ഈ നേട്ടത്തോടെ നവംബറിൽ മധ്യപ്രദേശിലെ ശിവപുരിയിൽ നടക്കുന്ന 70-ാമത് സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ദേശീയ അത്‌ലറ്റിക് മീറ്റിലേക്കും ഇഷാൻ യോഗ്യത നേടി.ഇഷാന്റെ നേട്ടത്തിൽ ഇന്ത്യൻ സ്കൂൾ മുലദ്ദ മാനേജ്മെന്റും അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അഭിനന്ദനം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - National Athletic Meet: Gold for Ishan Muhammed, Historic Milestone for Indian School Muladdah
Next Story