You are here
ഗോ എയർ കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് ആരംഭിക്കും
മസ്കത്ത്-മുംബൈ പ്രതിദിന സർവിസ് ആരംഭിച്ചു
മസ്കത്ത്: ബജറ്റ് വിമാന കമ്പനിയായ ഗോ എയറിെൻറ മസ്കത്ത്- മുംബൈ സർവിസിന് തുടക്കമായി. പ്രതിദിന സർവിസാണുള്ളത്. കണ്ണൂരിന് പിന്നാലെ മസ്കത്തിലേക്കുള്ള ഗോ എയറിെൻറ രണ്ടാമത്തെ നേരിട്ടുള്ള സർവിസാണിത്. മുംബൈയിൽനിന്ന് വെള്ളിയാഴ്ച രാത്രിയെത്തിയ ആദ്യ വിമാനത്തിന് പരമ്പരാഗത രീതിയിലുള്ള വാട്ടർ സല്യൂേട്ടാടെയാണ് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരവേൽപ് നൽകിയത്.
അർധരാത്രി 12.25ഒാടെയെത്തിയ ജി എട്ട് വിമാനത്തിൽ 170ലധികം യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരിച്ചുള്ള വിമാനം പുലർച്ചെ 1.25ന് പുറപ്പെട്ട് 5.45ഒാടെ മുംബൈയിലെത്തി. മികച്ച പ്രതികരണമാണ് സർവിസിന് ലഭിക്കുന്നതെന്ന് ഗോ എയർ ഇൻറർനാഷനൽ വൈസ് പ്രസിഡൻറ് അർജുൻ ദാസ് ഗുപ്ത പറഞ്ഞു.
ന്യായമായ ടിക്കറ്റ്നിരക്കായതിനാൽ കൂടുതൽ യാത്രക്കാർ ഗോ എയർ തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷ. വിപുലീകരണത്തിെൻറ ഭാഗമായാണ് പുതിയ സർവിസെന്നും ജെറ്റ് എയർവേസ് സർവിസ് അവസാനിപ്പിച്ചതിെൻറ ഒഴിവിലല്ലെന്നും അർജുൻ ദാസ് ഗുപ്ത പറഞ്ഞു. എയർബസ് എ 320 നിയോ വിമാനമാണ് ഉപയോഗിക്കുന്നത്.
ഉടൻ ഉണ്ടാകില്ലെങ്കിലും മസ്കത്തിൽനിന്ന് കൂടുതൽ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസ് തുടങ്ങാൻ തങ്ങൾക്ക് പദ്ധതിയുണ്ടെന്നും അർജുൻ ദാസ് ഗുപ്ത പറഞ്ഞു. വെബ്സൈറ്റ് പ്രകാരം 61 റിയാൽ മുതലാണ് ഒരുവശത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്.