ഗോ എയർ കണ്ണൂർ സർവിസ്: ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
text_fieldsമസ്കത്ത്: മാർച്ച് ഒന്നുമുതൽ ആരംഭിക്കുന്ന ഗോ എയറിെൻറ മസ്കത്ത്-കണ്ണൂർ സർവ ിസിെൻറ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. വെള്ളിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. തു ടക്കത്തിൽ മസ്കത്തിൽ നിന്ന് വെള്ളി, ഞായർ, ബുധൻ ദിവസങ്ങളിലാണ് സർവിസ്. കണ്ണൂരിൽനി ന്ന് രാത്രി 9.45ന് പുറപ്പെടുന്ന വിമാനം 12 മണിക്ക് മസ്കത്തിലെത്തും. തിരികെ ഒരു മണിക്ക് പുറപ്പെട്ട് ഇന്ത്യൻ സമയം ആറിന് കണ്ണൂരിലെത്തും.
ബുക്കിങ് ആരംഭിച്ചപ്പോൾ മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് 30 റിയാലും ഇരുവശങ്ങളിലേക്ക് 60 റിയാലുമായിരുന്നു നിരക്ക്. തിരക്കേറിയതോടെ ഇത് 45 റിയാലായി ഉയർന്നതായി മത്രയിൽ ട്രാവൽ ഏജൻസി നടത്തുന്ന തൻസീർ പറഞ്ഞു. ഫെബ്രുവരി 28ന് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവിസിൽ 35 റിയാലാണ് വെബ്സൈറ്റിൽ നിരക്ക് കാണിക്കുന്നത്. മസ്കത്തിൽ നിന്നുള്ള അടുത്ത ദിവസങ്ങളിലെ സർവിസിന് 33 റിയാലും 30 റിയാലുമാണ് നിരക്ക്
. സ്വന്തം നാട്ടിൽ നേരിട്ട് വിമാനമിറങ്ങുകയെന്ന സന്തോഷം സാക്ഷാത്കരിക്കുന്നതിെൻറ ആഹ്ലാദത്തിലാണ് ഒമാനിലെ കണ്ണൂരുകാർ. പലരും ടിക്കറ്റ് ബുക്ക് ചെയ്തുകഴിഞ്ഞു. ബുക്കിങ്ങിനെ കുറിച്ച അന്വേഷണങ്ങളും ലഭിക്കുന്നുണ്ടെന്ന് തൻസീർ പറഞ്ഞു. കോഴിക്കോടിനെ അപേക്ഷിച്ച് സമയലാഭവും കണ്ണൂർ സർവിസിന് ഉണ്ട്. എയർ ഇന്ത്യ എക്സ്പ്രസിെൻറ കണ്ണൂർ-മസ്കത്ത് സർവിസ് ഏപ്രിലിൽ ആരംഭിക്കുമെന്ന് അറിയുന്നു.
