ഗ്ലോബൽ സുമുദ് ഫ്ലോട്ടില: ഒമാൻ പൗര മോചിതയായി
text_fieldsഡോ. ഒമാമ മുസ്തഫ അൽ ലവാതി
മസ്കത്ത്: ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽനിന്ന് പിടിക്കൂടിയ ഒമാൻ പൗര ഡോ. ഒമാമ മുസ്തഫ അൽ ലവാതി മോചിതയായതായി അധികൃതർ അറിയിച്ചു. ഇവർ സുരക്ഷിതമായി ജോർഡനിൽ എത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈൻ, തുനീഷ്യ, അൾജീരിയ, കുവൈത്ത്, ലിബിയ, പാകിസതാൻ, തുർക്കിയ, അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കൊളംബിയ, ചെക്ക് റിപ്പബ്ലിക്, ജപ്പാൻ, മെക്സിക്കോ, ന്യൂസിലാൻഡ്, സെർബിയ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ ഉറുഗ്വേ എന്നിവിടങ്ങളിലെ പൗരന്മാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഏകദേശം 130 പേർ കിംഗ് ഹുസൈൻ പാലം വഴി ജോർഡനിലെത്തിയിട്ടുണ്ട്. ഇവരുടെ നാട്ടലേക്കുള്ള യാത്രക്കായി ഒമാൻ എംബസി ഉൾപ്പെടെയുള്ള സഹോദര സൗഹൃദ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടിട്ടണ്ടെന്ന് ജോർഡനിലെ വിദേശകാര്യ, പ്രവാസി മന്ത്രാലയം അറിയിച്ചു.
ഗസ്സയിലേക്ക്പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയെ ദിവസങ്ങൾക്ക് മുമ്പാണ് ഇസ്രയേൽ തടയുകയും അതിലുള്ള അംഗങ്ങളെ പിടിക്കൂടുകയും ചെയ്തത്. പൗരന്മാരുടെ അവസ്ഥകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഒമാൻ അറിയിച്ചിരുന്നു.
കപ്പലിന്റെ അന്താരാഷ്ട്ര, മാനുഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തങ്ങളുടെ പൗരന്മാരുടെ സംരക്ഷണം ഉറപ്പാക്കാൻ ഒമാൻ ബന്ധപ്പെട്ട അധികാരികളുമായപ്രവർത്തിക്കുകയും ചെയ്തിരുന്നു.
ഗ്ലോബൽ സുമുദ് േഫ്ലാട്ടില്ലയെ ഇസ്രായേൽ തടഞ്ഞതിൽ ഒമാൻ ശക്തമായി അപലപിച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു.ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുമുദ് ഫ്ലോട്ടില്ല ഈ വർഷം ആദ്യം സ്പെയിനിൽ നിന്നാണ് യാത്ര തിരിച്ചത്. 50 ലധികം കപ്പലുകൾ അടങ്ങുന്ന ഈ കപ്പൽ വ്യൂഹത്തിൽ 44-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ ഉൾപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

