മസ്കത്ത്: ഒമാനിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ച് തങ്ങ ളുടെ 50ാമത് ശാഖ സലാല തുറമുഖത്ത് തുറന്നു. സലാല മേഖലയിലെ ഏഴാമത് ശാഖയാണിത്. വിപുലമായ പരിപാടിയിൽ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ കോർപറേറ്റ് സെൻററിലെ ഗ്ലോബൽ ബാങ്കിങ് ആൻഡ് സബ്സിഡിയറീസ് വിഭാഗം മാനേജിങ് ഡയറക്ടർ ദിനേശ്കുമാർ ഖാര ഉദ്ഘാടനം നിർവഹിച്ചു. സി. വെങ്കിട്ട് നാഗേശ്വർ (ഡെപ്യൂട്ടി എം.ഡി (െഎ.ബി) എസ്.ബി.െഎ മുംബൈ), ഷംഷേർ സിങ് (എസ്.ബി.െഎ, ദുബൈ), സി.എസ് വെങ്കിടേശ്വരൻ (സി.എഫ്.ഒ സലാല പോർട്ട്) തുടങ്ങിയവരും കമ്പനി അധികൃതരും സംബന്ധിച്ചു.
എസ്.ബി.െഎയുടെ ഉപസ്ഥാപനമായ നേപ്പാൾ എസ്.ബി.െഎയിലേക്കുള്ള ആദ്യ റെമിറ്റൻസ് വെങ്കിട്ട് നാഗേശ്വർ ഉദ്ഘാടനം ചെയ്തു. ആദ്യ വിദേശ നാണയ ഇടപാട് ഷംഷേർ സിങ്ങും ഉദ്ഘാടനം ചെയ്തു. ഒമാെൻറ വിദൂരഭാഗങ്ങളിൽ കൂടുതൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് മാനേജിങ് ഡയറക്ടർ കെ.എസ് സുബ്രഹ്മണ്യൻ പറഞ്ഞു. ഇൻസ്റ്റൻറ് ക്രെഡിറ്റ് െഫസിലിറ്റി, തെരഞ്ഞെടുത്ത ബ്രാഞ്ചുകളിൽ പാസ്പോർട്ട് പുതുക്കാനുള്ള സൗകര്യം, ഗ്ലോബൽ ഫ്രീഡം ഒാൺലൈൻ ട്രാൻസ്ഫർ സംവിധാനം, മൊബൈൽ റീചാർജ് തുടങ്ങിയ സേവനങ്ങളാണ് ഗ്ലോബൽ മണി നൽകുന്നത്. ബാങ്ക് മസ്കത്തിെൻറ കഴിഞ്ഞവർഷത്തെ മികച്ച എക്സ്ചേഞ്ച് ഹൗസിനുള്ള പുരസ്കാരവും ഇൗ വർഷത്തെ ഒമാൻ എയർപോർട്സ് അവാർഡും ഗ്ലോബൽ മണിക്ക് ലഭിച്ചിട്ടുണ്ട്. മികച്ച പ്രവർത്തനത്തിനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനത്തിനുള്ള അംഗീകാരവുമാണ് ഇതെന്ന് ജനറൽ മാേനജർ മധുസൂദനൻ പറഞ്ഞു. സലാല റീജനൽ മാനേജർ മത്തായി ആൻഡ്രൂസ്, ബ്രാഞ്ച് മാനേജർ കെ.എൻ രമേഷ് എന്നിവരും സംബന്ധിച്ചു.