ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ പുതിയ ശാഖ ഖസബിൽ തുറന്നു
text_fieldsമസ്കത്ത്: സുൽത്താനേറ്റിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഗ്ലോബൽ മണി എക്സ്ചേഞ്ചിെൻറ 46ാമത് ശാഖ മുസന്ദം ഗവർണറേറ്റിലെ ഖസബിൽ തുറന്നു. ഖസബ് നഗരത്തിെൻറ ഹൃദയ ഭാഗത്ത് റെയിൻബോ ബേക്കറിക്ക് സമീപമാണ് ശാഖ സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസ മന്ത്രാലയം പരിശീലന കേന്ദ്രം മേധാവി ഖാലിദ് ബിൻ മുഹമ്മദ് അൽ സൂരി അൽ ഷേഹി ഉദ്ഘാടനം ചെയ്തു. മാനേജിങ് ഡയറക്ടർ കെ.എസ്. സുബ്രഹ്മണ്യൻ, ജനറൽ മാനേജർ ആർ. മധുസൂദനൻ, ബ്രാഞ്ച് മാനേജർ ധനേഷ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു. കറൻസി കൈമാറ്റത്തിനുപുറമെ എല്ലാത്തരം റെമിറ്റൻസ് സേവനങ്ങളും ഇവിടെ ലഭ്യമാകും. നാട്ടിൽ ബാങ്ക് അവധിയാണെങ്കിൽ കൂടി പണമയക്കുന്ന ആളുടെ അക്കൗണ്ടിലേക്ക് ഉടൻ പണമെത്തുന്ന ഇൻസ്റ്റൻറ് ക്രെഡിറ്റ് സേവനവും ലഭിക്കും.
ഖസബ് നഗരത്തിലെ വിദേശി, സ്വദേശി സമൂഹത്തിെൻറ ആവശ്യങ്ങൾ മുൻനിർത്തിയാണ് ബ്രാഞ്ച് ആരംഭിച്ചതെന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു.
മുസന്ദം മേഖലയിൽ ടൂറിസം സാധ്യത മുൻനിർത്തി വിദേശ നാണയ വിനിമയത്തിനും സാധ്യതയുണ്ട്. ഇൗ വർഷം ഒമാെൻറ വിവിധയിടങ്ങളിലായി കൂടുതൽ ശാഖകൾ തുറക്കുമെന്ന് ജനറൽ മാേനജരും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
