Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ര​വ​ർ​ത്ത​നം...

പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കാ​ൻ  ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ

text_fields
bookmark_border
പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കാ​ൻ  ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
cancel

മ​സ്​​ക​ത്ത്​: പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​നം വി​പു​ല​മാ​ക്കു​മെ​ന്ന്​ ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച്​ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ്​ ആ​ദ്യം ചെ​യ്യു​ക. വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ള്ള​വ​രെ​യും കൗ​ൺ​സ​ലി​ങ്​ രം​ഗ​ത്തു​ള്ള​വ​രെ​യ​ു​മ​ട​ക്കം ഇൗ ​പ​രി​പാ​ടി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കും. ആ​ത്​​മ​ഹ​ത്യ​ക്കെ​തി​രെ കാ​മ്പ​യി​ൻ അ​ട​ക്ക​വും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്ന്​ ക​ൺ​വീ​ന​ർ ജ​യ​ൻ ക​ണ്ണൂ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 

ക​ണ്ണൂ​ർ കേ​ന്ദ്ര​മാ​യി കോ​ഒാ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി ആ​ക്​​ട്​ പ്ര​കാ​രം ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സം​ഘ​ട​ന​യാ​ണ്​ ഗ്ലോ​ബ​ൽ  കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ. കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലും സം​ഘ​ട​ന​ക്ക്​ യൂ​നി​റ്റു​ക​ളു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​മാ​ണ്​ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നും ജ​യ​ൻ ക​ണ്ണൂ​ർ പ​റ​ഞ്ഞു. സം​ഘ​ട​ന​യി​ൽ അം​ഗ​ങ്ങ​ൾ മു​ത​ൽ​മു​ട​ക്കി ക​ണ്ണൂ​രി​ൽ ആ​രം​ഭി​ച്ച ഗാ​ർ​മ​​െൻറ്​ ഫാ​ക്​​ട​റി​യി​ലെ മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളും പ്ര​വാ​സി​ക​ളാ​ണ്. സ​മാ​ന​സം​രം​ഭ​ങ്ങ​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ ആ​രം​ഭി​ക്കും. പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ പ​ര​സ്​​പ​രം സൗ​ഹൃ​ദം വ​ള​ർ​ത്തു​ക​യും ബു​ദ്ധി​മു​ട്ടു​ക​ൾ സം​ഘ​ട​ന​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണ്​ ജി.​സി.​സി നാ​ടു​ക​ളി​ലെ ചാ​പ്​​റ്റ​റു​ക​ളു​ടെ ല​ക്ഷ്യം. അം​ഗ​ങ്ങ​ളു​ടെ ക​ലാ, കാ​യി​ക ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും വേ​ദി ഒ​രു​ക്കും. സി​റാ​ജ്​ നാ​രോ​ൺ, എ​ൻ. മു​ഹ​മ്മ​ദ്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsglobal kerala
News Summary - global kerala-oman-oman news
Next Story