Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ്ലോ​ബ​ൽ ക​ലാ​ല​യം...

ഗ്ലോ​ബ​ൽ ക​ലാ​ല​യം പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
kalalayam
cancel

മ​സ്ക​ത്ത്: ക​ലാ​ല​യം സാം​സ്‌​കാ​രി​ക വേ​ദി​യു​ടെ പ​തി​നാ​ലാ​മ​ത് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വി​ന്റെ ഭാ​ഗ​മാ​യി ക​ഥ, ക​വി​ത വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ഗ്ലോ​ബ​ൽ ക​ലാ​ല​യം പു​ര​സ്കാ​ര ജേ​താ​ക്ക​ളെ പ്ര​ഖ്യാ​പി​ച്ചു. യു.​എ.​ഇ യി​ൽ​നി​ന്നു​ള്ള ഹു​സ്ന റാ​ഫി​യു​ടെ ‘ആ​ൻ​ഫ്രാ​ങ്ക്' ക​ഥ പു​ര​സ്‌​കാ​ര​ത്തി​നും അ​ഡ്വ. അ​ജ്മ​ൽ റ​ഹ്മാ​ന്റെ ‘ആ​ശു​പ​ത്രി​യി​ലെ കു​ട്ടി’ ക​വി​ത പു​ര​സ്‌​കാ​ര​ത്തി​നും അ​ർ​ഹ​ത നേ​ടി.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​വാ​സി മ​ല​യാ​ളി എ​ഴു​ത്തു​കാ​രി​ൽ​നി​ന്നും ല​ഭി​ച്ച ര​ച​ന​യി​ൽ​നി​ന്നാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ​ത് തെര​ഞ്ഞെ​ടു​ത്ത​ത്. വാ​ക്കു​ക​ൾ​ക്ക് തീ​ക്ഷ്ണ​ത​യേ​റു​ന്ന കാ​ല​ത്ത് വ​രി​ക​ളി​ലൂ​ടെ മ​നു​ഷ്യ​രോ​ട് ആ​ശ​യ വി​നി​മ​യം ന​ട​ത്തു​ന്ന ര​ച​ന​ക​ൾ​ക്ക് എ​ന്നും പ്ര​സ​ക്തി​യു​ണ്ട്.

പ്ര​വാ​സി മ​ല​യാ​ളി​യു​ടെ എ​ഴു​ത്തി​നും വാ​യ​ന​ക്കും പ്രോ​ത്സാ​ഹ​ന​മാ​യാ​ണ് ഗ്ലോ​ബ​ൽ ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​ത്. സോ​മ​ൻ ക​ട​ലൂ​ർ, ന​ജീ​ബ് മൂ​ടാ​ടി, അ​ഹ്‌​മ​ദ്‌ കെ. ​മാ​ണി​യൂ​ർ, ക​ട്ട​യാ​ട് മു​ഹ​മ്മ​ദ്‌ സ​ഖാ​ഫി, മു​ഹ​മ്മ​ദ്‌ ജൗ​ഹ​രി ക​ട​ക്ക​ൽ, ത​സ്‌​ലീം കൂ​ട​ര​ഞ്ഞി എ​ന്നി​വ​ര​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് പു​ര​സ്കാ​ര​ത്തി​ന​ർ​ഹ​മാ​യ ര​ച​ന​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പു​ര​സ്‌​കാ​ര ജേ​താ​ക്ക​ള്‍ക്ക് പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് വേ​ദി​യി​ൽ ഫ​ല​ക​വും അ​നു​മോ​ദ​ന​പ​ത്ര​വും ന​ൽ​കും.'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Global kalalayam award announced
Next Story