ഗ്ലോബൽ ചേമഞ്ചേരി ജനറൽബോഡി മീറ്റിങ്
text_fieldsഗ്ലോബൽ ചേമഞ്ചേരി ജനറൽ ബോഡി മീറ്റിങ് ചേർന്നപ്പോൾ
മസ്കത്ത്: ഗ്ലോബൽ ചേമഞ്ചേരി ജനറൽബോഡി മീറ്റിങ് മൊബേല കൂട്ടുകറി റസ്റ്റാറന്റിൽ നടന്നു. യോഗം ഷാജഹാൻ മുസ്രിഫ് ഉദ്ഘാടനം ചെയ്തു. റസാഖ് മുകച്ചേരി അധ്യക്ഷത വഹിച്ചു. എസ്.കെ. അബ്ദുലത്തീഫ് പ്രാർഥന നടത്തി. അമീൻ തങ്ങൾ കണക്കവതരിപ്പിച്ചു. ജമാൽ ഹമദാനി സ്വാഗതവും പി.കെ. മുജീബ് നന്ദിയും പറഞ്ഞു തെരഞ്ഞെടുപ്പ് ട്രസ്റ്റ് പാലിയേറ്റിവ് ജനറൽ സെക്രട്ടറി ടി.ടി. ബഷീർ നിയന്ത്രിച്ചു പ്രസിഡന്റായി റസാഖ് മുകച്ചേരിയെയും ജനറൽ സെക്രട്ടറി ജമാൽ ഹമദാനിയെയും തെരഞ്ഞെടുത്തു. കെ.കെ. ഇസ്മായിൽ ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: നവാസ് അൽഫജർ, അമീൻ തങ്ങൾ, എൻ.പി. അലി (വൈസ് പ്രസി), പി.കെ. മുഹമ്മദ് ആമിർ, മിസ്ബാഹ് കാട്ടിലപീടിക (ജോ.സെക്ര).

