Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗിരീഷ് കുമാർ പിള്ളക്ക്...

ഗിരീഷ് കുമാർ പിള്ളക്ക് ഒമാന്‍റെ ദീർഘകാല വിസ ലഭിച്ചു

text_fields
bookmark_border
ഗിരീഷ് കുമാർ പിള്ളക്ക് ഒമാന്‍റെ ദീർഘകാല വിസ ലഭിച്ചു
cancel
camera_alt

ഒ​മാ​ന്‍റെ ദീ​ർ​ഘ​കാ​ല വി​സ ല​ഭി​ച്ച ഗി​രീ​ഷ് കു​മാ​ർ പി​ള്ള​ക്ക്​ സ്പോ​ൺ​സ​ർ അ​ബ്ബാ​സ് അ​ൽ ല​വാ​ത്തി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു 

മസ്കത്ത്: വിവിധങ്ങളായ വാണിജ്യ വ്യാപാര ഇടപാടുകളിൽ സജീവമായ ജി.കെ. ഗ്രൂപ് ഓഫ് കമ്പനിയുടെ സ്ഥാപകൻ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു. 10 വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽനിന്ന് ഇദ്ദേഹം ഏറ്റുവാങ്ങി. വിസ അനുവദിച്ചുതന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസനക്കുതിപ്പിന് പുത്തൻ ഉണർവേകാൻ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുമെന്നും ഗിരീഷ് കുമാർ പിള്ള പറഞ്ഞു. ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്‍റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകർക്കാണ് ദീർഘകാല വിസക്ക് പരിഗണന നൽകുന്നത്.

ഫെസിലിറ്റീസ് മാനേജ്മെന്റിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ജി.കെ ഗ്രൂപ്പിന് ഇതിനു പുറമെ കോൺട്രാക്ട് സ്റ്റാഫിങ്, തേർഡ് പാർട്ടി കോൺട്രാക്ട് സർവിസ് ഉൾപ്പെടെ നിരവധി വാണിജ്യ പ്രവർത്തനങ്ങളുണ്ട്. ജി.കെ ഗ്രൂപ്പിന് കീഴിലുള്ള 'ജി.കെ റിക്രൂട്ടേഴ്സ് എന്ന സ്ഥാപനം ഒമാനിൽ ഉടൻ പ്രവർത്തനം തുടങ്ങുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 2015ൽ കമ്പനി ആരംഭിക്കുമ്പോൾ 50ൽ താഴെ ജീവനക്കാർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ആയിരത്തിലധികം ജീവനക്കാരുള്ള കമ്പനിയായി വളർന്നിട്ടുണ്ട്.

ഇത്തരം മികവുകൾ കൈവരിക്കാൻ കഴിഞ്ഞതിലുള്ള നേട്ടം ഊർജമാക്കി സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ ലഭിക്കുന്ന സാഹചര്യമാണ് ആസൂത്രണം ചെയ്യാൻ പോകുന്നതെന്ന് ഗിരീഷ് കുമാർ പിള്ള പറഞ്ഞു. കമ്പനി സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സ്പോൺസർ അബ്ബാസ് അൽ ലവാത്തി, ജി.കെ ഗ്രൂപ് ഓപറേഷൻ മാനേജർ ഗോപകുമാർ പിള്ള, എച്ച്. ആർ ആൻഡ് അഡ്മിനിസ്ട്രേഷൻ ഹെഡ് മുഹമ്മദ് റയീസ് എന്നിവരും മറ്റു ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Girish Kumar Pillai got a long-term visa for Oman
Next Story