അരങ്ങൊഴിഞ്ഞത് കലയെ ജീവശ്വാസമായി കൊണ്ടുനടന്ന പ്രതിഭ
text_fieldsമസ്കത്ത്: നാടകത്തെയും നൃത്തത്തെയും സംഗീതത്തെയുമൊക്കെ അതീവ താൽപര്യത്തോടെ, ജീവശ്വാസമായിതന്നെ കൊണ്ടുനടന്ന പ്രതിഭയാണ് തിങ്കളാഴ്ച നിര്യാതയായ ഗിരിജ ബക്കർ. ഒമാനിൽ അരങ്ങേറിയ ആദ്യ മലയാള നാടകത്തിലെ നായികയാണ് ഇവർ. നാലു പതിറ്റാണ്ടോളം നീണ്ട പ്രവാസജീവിതത്തിൽ നിരവധി നാടകങ്ങളാണ് ഗിരിജ ബക്കർ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച് അരങ്ങിലെത്തിച്ചത്.
കൊടുങ്ങല്ലൂർ എസ്.എൻ പുരം കിഴക്കൂട്ട് വീട്ടിൽ ഡോ. കരുണാകര മേനോെൻറ മകളായ ഗിരിജ ചെറുപ്പം മുതലേ നാടകത്തോട് അതിയായ കമ്പമുള്ള ആളായിരുന്നു. സ്വന്തമായി രചിച്ച നാടകങ്ങൾ പിതാവ് ജോലി ചെയ്തിരുന്ന ആശുപത്രിയിലെ നഴ്സുമാരെ നടികളാക്കി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്. പഠനശേഷം 1968ലായിരുന്നു ആദ്യ വിവാഹം. ഭർത്താവിന് ഒപ്പം ഒമാനിലെത്തിയ ഗിരിജക്ക് പഞ്ചവത്സര പദ്ധതികൾ നടപ്പാക്കാൻ രൂപവത്കരിച്ച ടെക്നികൽ സെക്രേട്ടറിയറ്റിന് കീഴിലെ ഡെവലപ്മെൻറ് കൗൺസിലിൽ ജോലി ലഭിച്ചു. പിന്നീട് ഒമാൻ ടി.വിയിലെ പ്രോഗ്രാം ഷെഡ്യൂളിങ് വിഭാഗത്തിലും സുൽത്താൻ ഖാബൂസ് സർവകലാശാല ആരംഭിച്ചപ്പോൾ റിക്രൂട്ടിങ് വിഭാഗത്തിലും ജോലി ചെയ്തു. ഇതിനിടെ, ആദ്യ വിവാഹ ബന്ധം വേർപെടുത്തി. 1984ലാണ് സ്വദേശി പൗരനായ മൂസാ ബക്കറെ വിവാഹം ചെയ്തത്.
1978ലാണ് മസ്കത്ത് ഇന്ത്യൻ സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ധനശേഖരണാർഥം ഗിരിജയും സംഘവും അവതരിപ്പിച്ച നാടകം അരങ്ങിലെത്തിയത്. ജി.എൻ ജോസിെൻറ സംവിധാനത്തിൽ അരങ്ങിലെത്തിയ ‘സംസ്കാരം’ എന്ന നാടകത്തിലെ നായികാ കഥാപാത്രത്തെയാണ് ഗിരിജ അഭിനയിച്ചത്. തുടർന്ന് നിരവധി നാടകങ്ങൾ ഗിരിജയുടെ നേതൃത്വത്തിൽ അരങ്ങിലെത്തി.
അടുത്തിടെ അവതരിപ്പിച്ച നിവേദ്യമാണ് ഗിരിജ ബക്കർ എഴുതി അഭിനയിച്ച അവസാനത്തെ നാടകം. മലയാളി മാധ്യമ പ്രവർത്തകൻ കബീർ യൂസുഫ് സംവിധാനം ചെയ്ത ‘ടു ബീ ഒാർ നോട്ട് ടുബീ’ എന്ന ഹ്രസ്വചിത്രത്തിലും ശ്രദ്ധേയ വേഷം അഭിനയിച്ചു. മുത്തശ്ശിയുടെയും മകെൻറയും ആത്മബന്ധത്തിെൻറ കഥ പറയുന്ന, ഗിരിജ എഴുതി അഭിനയിച്ച ‘തങ്കത്താമര’ എന്ന ആൽബവും ഏറെ ശ്രദ്ധ നേടി. പ്രവാസി കുട്ടികൾക്ക് നാടിെൻറ സംസ്കാരവും പാരമ്പര്യവും പഠിപ്പിച്ച് നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വൈറ്റ് റോസസ് എന്ന കലാ പഠനേകന്ദ്രത്തിൽനിന്ന് നിരവധി പേരാണ് പഠനം പൂർത്തിയാക്കിയത്. മസ്കത്തിലെയും മറ്റും നിരവധി മലയാളി കൂട്ടായ്മകളുടെ പരിപാടികൾ അണിയിച്ചൊരുക്കിയിട്ടുള്ള മസ്കത്ത് യുനീക് ഡയമണ്ട് എൻറർപ്രൈസസിെൻറ സാരഥിയുമായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
