മസ്കത്ത്: എസ്.ജെ എൻറർടെയിൻമെൻറ്സ് സംഘടിപ്പിച്ച ചാമ്പ്യൻസ് ലീഗ് പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണ ചെയ്തു. ഫൈനൽ ഫലം കൃത്യമായി പ്രവചിച്ച റിഷാദാണ് ഒന്നാം സമ്മാനം നേടിയത്. സലിം ബാബു, കബീർ എന്നിവർ സെമി മത്സരം പ്രവചിച്ച് സമ്മാനാർഹരായി.
സലാല സെൻററിൽ നടന്ന ചടങ്ങിൽ അബൂതഹ്ന്നൂൻ എം.ഡി ഒ. അബ്ദുൽ ഗഫൂർ, ചിക്കു സ്വീറ്റ്സ് സീനിയർ മാനേജർ മോഹൻദാസ് നെല്ലിക്കുന്ന് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. 250ലധികം പേരാണ് മത്സരത്തിൽ പെങ്കടുത്തത്. ചടങ്ങിൽ ഭാരവാഹികളായ ജംഷാദ്, ഷിയാസ്, ആബിദ് മാപ്പെഡ് എന്നിവർ സംബന്ധിച്ചു.