ജി.എഫ്.സി കപ്പ്: നെസ്റ്റോ എഫ്.സി ചാമ്പ്യന്മാർ
text_fieldsജി.എഫ്.സി അസൈബയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ നെസ്റ്റോ എഫ്.സി
മസ്കത്ത്: ജി.എഫ്.സി അസൈബയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ ടെക് ജി എഫ്.സി കപ്പ് ഏഴാം സീസൺ മബേല അഷാദി ഗ്രൗണ്ടിൽ സംഘടിപ്പിച്ചു. കേരള മസ്കത്ത് ഫുട്ബാൾ അസോസിയേഷന്റെ (കെ.എം.എഫ്.എ) മേൽനോട്ടത്തിൽ നടന്ന ടൂർണമെന്റിൽ ഒമാനിലെ മികച്ച 16 ടീമുകൾ പങ്കെടുത്തു.
വാശിയേറിയ ഫൈനൽ മത്സരത്തിൽ നെസ്റ്റോ എഫ്.സി, ജി.എഫ്.സിയെ ഷൂട്ടൗട്ടിൽ 5-4ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.
എച്ച്.എഫ്.സി മൂന്നാം സ്ഥാനവും ഡൈനാമോസ് എഫ്.സി നാലാം സ്ഥാനവും കരസ്ഥമാക്കി. ടോപ് സ്കോററയി അലി (എച്ച്.എഫ്.സി), മികച്ച ഗോൾകീപ്പറായി ഷിബിൻ (നെസ്റ്റോ എഫ്.സി), മികച്ച ഡിഫൻഡറായി മുജീബ് (നെസ്റ്റോ എഫ്.സി), എമർജിങ് പ്ലെയറായി ശരഞ്ജിത് (ജി.എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. ടൂർണമെന്റിനോടനുബന്ധിച്ച്, പ്രോസോൺ സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടെ അണ്ടർ-15, അണ്ടർ-13 ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

