Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ഹ​ക​ര​ണം...

സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തി ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ട​ങ്ങി

text_fields
bookmark_border
സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തി ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ മ​ട​ങ്ങി
cancel
camera_alt

ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​റി​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും പ്രൈ​വ​റ്റ് റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​ 

മ​സ്ക​ത്ത്​: വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​പ്പെ​ടു​ത്തി​യും ബ​ന്ധ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി​യും മൂ​ന്നു​ ദി​വ​സ​ത്തെ ഔ​​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി​യും സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി ജ​ർ​മ​ൻ പ്ര​സി​ഡ​ന്‍റ്​ ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​ർ മ​ട​ങ്ങി. ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും സം​യു​ക്ത താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ അ​വ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു.

ഇ​രു നേ​താ​ക്ക​ളും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​തു താ​ൽ​പ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും വീ​ക്ഷ​ണ​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു. അ​ൽ ആ​ലം കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ​ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ്​ പ്ര​സി​ഡ​ന്‍റി​ന്​ ന​ൽ​കി​യ​ത്. സ്റ്റെ​യി​ൻ​മി​യ​റി​നും പ​ത്നി​ക്കും സു​ൽ​ത്താ​നും ഭാ​ര്യ അ​സ്സ​യ്യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ൽ ബു​സൈ​ദി അ​ത്താ​ഴ വി​രു​ന്നും ഒ​രു​ക്കി. ഒ​മാ​ൻ, ജ​ർ​മ​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​ര​വ​ധി പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

പ്ര​സി​ഡ​ന്റ് ഡോ. ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യി​ൻ​മി​യ​റി​നും ഭാ​ര്യ​ക്കും പ്ര​തി​നി​ധി സം​ഘ​ത്തി​നും പ്രൈ​വ​റ്റ് റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പി​ന്​ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി നേ​തൃ​ത്വം ന​ൽ​കി. ഗ​താ​ഗ​ത ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ്​ ബി​ൻ ഹ​മൂ​ദ് അ​ൽ മ​അ്​​വാ​ലി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, ഗ​വേ​ഷ​ണ, ഇ​ന്ന​വേ​ഷ​ൻ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹിം അ​ൽ മ​ഹ്‌​റൂ​ഖി, ജ​ർ​മ​നി​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ മൈ​ത ബി​ൻ​ത് സെ​യ്ഫ് അ​ൽ മ​ഹ്റൂ​ഖി, ഒ​മാ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ഡി​ർ​ക്ക് ലോ​ൽ​കെ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സ​ഹ​മ​ന്ത്രി ഡോ. ​ടോ​ബി​യാ​സ് ലി​ൻ​ഡ്‌​ന​ർ, ഒ​മാ​നി​ലെ ജ​ർ​മ​ൻ അം​ബാ​സ​ഡ​ർ ഡി​ർ​ക്ക് ലോ​ൽ​കെ, പ്ര​സി​ഡ​ന്റി​ന്റെ ഓ​ഫി​സി​ലെ ഫോ​റി​ൻ പോ​ളി​സി വി​ഭാ​ഗം മേ​ധാ​വി വു​ൾ​ഫ്ഗാ​ങ് സി​ൽ​ബ​ർ​മാ​ൻ, മ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​ഗ​മി​ച്ചി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BilateralGerman PresidentOman
News Summary - German President returns from Oman
Next Story