ജർമൻ ചാൻസലറുടെ സന്ദേശം സുൽത്താന് കൈമാറി
text_fieldsജർമൻ ഗവൺമെന്റിന്റെ പ്രത്യേക ദൂതൻ ഡോ. സൂസന്നെ വാസോം റെയ്നർ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്കത്ത്: ജർമൻ ചാൻസലർ ഒലാഫ് ഷോൾസിനിൽനിന്നുള്ള സന്ദേശം സുൽത്താൻ ഹൈതം ബിൻ താരിഖിന് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു സന്ദേശം. ജർമൻ ഗവൺമെന്റിന്റെ പ്രത്യേക ദൂതൻ ഡോ. സൂസന്നെ വാസോം റെയ്നർ വിദേശകാര്യ മന്ത്രി സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിക്കാണ് സന്ദേശം കൈമാറിയത്.
കൂടിക്കാഴ്ചയിൽ ജർമനിയും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിച്ചു. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ പൊതുവായ ആശങ്കയുള്ള വിഷയങ്ങളും അവലോകനം ചെയ്തു.

