ആയുധനിർമാണ ഫാക്ടറിയിൽനിന്നുള്ള ആദ്യലോഡ് ഉൽപന്നങ്ങൾ പ്രതിരോധ വകുപ്പിന് കൈമാറി
text_fieldsമസ്കത്ത്: സമാഇലിൽ പ്രവർത്തിക്കുന്ന ഒമാൻ അമ്യുനീഷൻ പ്രൊഡക്ഷൻ കമ്പനിയിൽനിന്നുള്ള ആദ്യ ലോഡ് ഉൽപന്നങ്ങൾ പ്രതിരോധ വകുപ്പിന് കൈമാറി. ലൈറ്റ് വെപ്പൺ വിഭാഗത്തിൽപെടുന്ന ആയുധങ്ങളാണ് കൈമാറിയത്. ഫാക്ടറിയുടെ വളപ്പിൽ നടന്ന പരിപാടി കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനും പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലുമായ മുഹമ്മദ് ബിൻ നാസർ അൽ റസ്ബിയുടെ രക്ഷാകർതൃത്വത്തിലാണ് നടന്നത്.
സെക്യൂരിറ്റി ആൻഡ് ആർമി പെൻഷൻ ഫണ്ടിെൻറ നേരിട്ടുള്ള നിക്ഷേപമായ ആയുധനിർമാണ കമ്പനിക്ക് 2015 മാർച്ച് 26നാണ് തറക്കല്ലിട്ടത്. ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കിയ കമ്പനിയിൽ 2016 ഒടുവിലാണ് ഉൽപാദനം ആരംഭിച്ചത്. ആധുനിക സാേങ്കതിക സംവിധാനങ്ങളോടെയുള്ള കമ്പനിയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുധങ്ങൾ ഉൽപാദിപ്പിക്കാൻ സഹായിക്കും.
ചെറുകിട -ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് അവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഒപ്പം നൂറു ശതമാനം സ്വദേശിവത്കരണം ലക്ഷ്യമിട്ട് സ്വദേശികൾക്കായി തൊഴിൽ പരിശീലനം ആരംഭിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
