Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി...

ജി.​സി.​സി ഉ​ച്ച​കോ​ടി ഒമാൻ സംഘത്തെ സ​യ്യി​ദ്​ ഫ​ഹ​ദ്​ നയിക്കും

text_fields
bookmark_border
ജി.​സി.​സി ഉ​ച്ച​കോ​ടി ഒമാൻ സംഘത്തെ സ​യ്യി​ദ്​ ഫ​ഹ​ദ്​ നയിക്കും
cancel

മ​സ്​​ക​ത്ത്​: ഞാ​യ​റാ​ഴ്​​ച റി​യാ​ദി​ൽ ആ​രം​ഭി​ക്കു​ന്ന ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​​െൻറ പ്ര​തി​നി​ധി​യാ​യി കാ​ബി​ന​റ്റ്​ കാ​ര്യ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ്​ ഫ​ഹ​ദ്​ ബി​ൻ മ​ഹ്​​മൂ​ദ്​ അ​ൽ സ​ഇൗ​ദ്​ പ​െ​ങ്ക​ടു​ക്കും. ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ന്​ സ​യ്യി​ദ്​ ഫ​ഹ​ദ് നേ​തൃ​ത്വം ന​ൽ​കും.ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി യൂ​സു​ഫ്​ ബി​ൻ അ​ല​വി ബി​ൻ അ​ബ്​​ദു​ല്ല, വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി ഡോ. ​അ​ലി ബി​ൻ മ​സൂ​ദ്​ അ​ൽ സു​നൈ​ദി, നി​യ​മ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സൈ​ദി, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള​ള​ത്.


ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സൗ​ദി രാ​ജാ​വ്​ സ​ൽ​മാ​ൻ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ സ​ഉൗ​ദി​ന്​ സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു.
ഇ​രു​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ള​ും ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ലെ സു​ൽ​ത്താ​നേ​റ്റി​​​െൻറ പ​ങ്കാ​ളി​ത്ത​വും സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. സൗ​ദി അ​റേ​ബ്യ​യി​ലെ ഒ​മാ​ൻ സ്​​ഥാ​ന​പ​തി ഡോ. ​സ​യ്യി​ദ്​ അ​ഹ്​​മ​ദ്​ ബി​ൻ ഹി​ലാ​ൽ അ​ൽ ബു​സൈ​ദി​യാ​ണ്​ സു​ൽ​ത്താ​​​െൻറ സ​ന്ദേ​ശം സൗ​ദി രാ​ജാ​വി​ന്​ കൈ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsgcc uchakodi sayyid fahad
News Summary - gcc uchakodi sayyid fahad-oman-oman news
Next Story