Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.സി.സി ഉച്ചകോടി:...

ജി.സി.സി ഉച്ചകോടി: സുൽത്താനുള്ള സൗദി രാജാവി​െൻറ ക്ഷണം കൈമാറി

text_fields
bookmark_border
ജി.സി.സി ഉച്ചകോടി: സുൽത്താനുള്ള സൗദി രാജാവി​െൻറ ക്ഷണം കൈമാറി
cancel
camera_alt

ജി.സി.സി ഉച്ചകോടിയിൽ പ​െങ്കടുക്കുന്നതിന്​ സുൽത്താൻ ഹൈതമിനുള്ള ക്ഷണം കൈമാറുന്നു

മസ്​കത്ത്​: ജി.സി.സി രാഷ്​ട്രത്തലവന്മാരുടെ 41ാമത്​ ഉച്ചകോടിയിൽ പ​െങ്കടുക്കാൻ സുൽത്താൻ ഹൈതം ബിൻ താരീഖിനുള്ള സൗദി ഭരണാധികാരി സൽമാൻ രാജാവി​െൻറ ക്ഷണം കൈമാറി. ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നാഇഫ്​ ഫലാഹ്​ അൽ ഹജ്​റഫിൽനിന്ന്​ മന്ത്രിസഭ കൗൺസിൽ ഉപപ്രധാനമന്ത്രി സയ്യിദ്​ ഫഹദ്​ ബിൻ മഹ്​മൂദ്​ അൽ സൈദ്​ ക്ഷണം ഏറ്റുവാങ്ങി. ജി.സി.സി ഉച്ചകോടിയുടെ അജണ്ട സയ്യിദ്​ ഫഹദും ഹജ്​റഫും അവലോകനം ചെയ്​തു.

മേഖലയിലെ ജനങ്ങളുടെ പ്രതീക്ഷക്കനുസരിച്ച്​ ജി.സി.സി രാഷ്​ട്രങ്ങളുടെ സഹകരണം മെച്ചപ്പെടുത്തുന്നതടക്കം വിഷയങ്ങളും ചർച്ച ചെയ്​തു. വിദേശകാര്യ മന്ത്രി സയ്യിദ്​ ബദർ ബിൻ ഹമദ്​ അൽ ബുസൈദിയും കൂടിക്കാഴ്​ചയിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Summit:
News Summary - GCC Summit: Saudi King's invitation to the Sultan extended
Next Story