വാണിജ്യ, വ്യവസായിക മേഖലയിലെ ജി.സി.സി ഉദ്യോഗസ്ഥ യോഗങ്ങൾ ചേർന്നു
text_fieldsവാണിജ്യ, വ്യവസായിക മേഖലയിലെ ജി.സി.സി ഉദ്യോഗസ്ഥരുടെ യോഗം സലാലയിൽ ചേർന്നപ്പോൾ
മസ്കത്ത്: വാണിജ്യ, വ്യവസായിക മേഖലയിലെ ജി.സി.സി ഉദ്യോഗസ്ഥരുടെ അഞ്ചു യോഗങ്ങൾ സലാലയിൽ ചേർന്നു. ജി.സി.സി മന്ത്രിതല വ്യാപാര സഹകരണ സമിതിയുടെ 65ാമത് യോഗം, ജി.സി.സി ഇൻഡസ്ട്രിയൽ കോഓപറേഷൻ കമ്മിറ്റി, സ്റ്റാൻഡേഡൈസേഷൻ കാര്യങ്ങളുടെ മന്ത്രിതല സമിതിയുടെ ആറാമത്തെ യോഗം, ജി.സി.സി വ്യാപാര വ്യവസായ മന്ത്രിമാരുടെ കൂടിയാലോചന യോഗം, ജി.സി.സി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മേധാവികളുടെ യോഗം എന്നിവയാണ് കഴിഞ്ഞ ദിവസം ഒമാന്റെ അധ്യക്ഷതയിൽ നടന്നത്. ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖാഇസ് മുഹമ്മദ് അൽ യൂസുഫിന്റെ നേതൃത്വത്തിലായിരുന്നു മന്ത്രിതല യോഗങ്ങൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

