ജി.സി.സി വിദേശകാര്യമന്ത്രിമാർ ന്യൂയോർക്കിൽ ചർച്ച നടത്തി
text_fieldsമസ്കത്ത്: ജി.സി.സി രാഷ്ട്രങ്ങളിലെയും ജോർഡൻ, ഇൗജിപ്ത് എന്നിവിടങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. െഎക്യരാഷ്ട്ര സഭയുടെ 73ാമത് പൊതുസമ്മേളനത്തിെൻറ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച. യു.എസ് സെക്രട്ടറി ഒാഫ് സ്റ്റേറ്റ് മൈക്കൽ പോംപിയോയുടെ ആതിഥേയത്വത്തിൽ നടന്ന യോഗത്തിൽ ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവിയും അമേരിക്കയിലെ ഒമാൻ അംബാസഡർ ഹുനൈന ബിൻത് സുൽത്താൻ അൽ മുഗൈരിയും പെങ്കടുത്തു.
ഭീകരവാദത്തിനെതിരായ യുദ്ധത്തിന് നൽകിവരുന്ന പിന്തുണയിൽ പോംപിയോ നന്ദി അറിയിച്ചു. െഎ.എസും അൽ ഖാഇദയുമടക്കം ഭീകരവാദ സംഘടനകളെ തോൽപിച്ച് സിറിയയിൽ സമാധാനവും ഭദ്രതയും ഉറപ്പാക്കുന്നതിലടക്കം നിരവധി സുരക്ഷാ വിഷയങ്ങളിൽ അമേരിക്കയും അറബ് രാഷ്ട്രങ്ങളും പൊതുകാഴ്ചപ്പാടാണ് പുലർത്തുന്നതെന്നും പോംപിയോ പറഞ്ഞു. മേഖല നേരിടുന്ന ഭീഷണികൾ ഒരുമിച്ച് എതിരിടേണ്ടതിെൻറ ആവശ്യകത സംബന്ധിച്ച് എല്ലാ രാഷ്ട്രങ്ങളും യോഗത്തിൽ യോജിപ്പ് രേഖപ്പെടുത്തിയതായി യോഗശേഷം അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
