Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി ജോ​യ​ന്റ്...

ജി.​സി.​സി ജോ​യ​ന്റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗം

text_fields
bookmark_border
ജി.​സി.​സി ജോ​യ​ന്റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ൽ യോ​ഗം
cancel
camera_alt

മ​സ്ക​ത്തി​ൽ ന​ട​ന്ന ജി.​സി.​സി ജോ​യ​ന്റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ന്റെ 20ാമ​ത് യോ​ഗം

മ​സ്ക​ത്ത്​: ജി.​സി.​സി ജോ​യ​ന്റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ന്റെ 20ാമ​ത് യോ​ഗം മ​സ്ക​ത്തി​ൽ ചേ​ർ​ന്നു. അ​ൽ ബു​സ്താ​ൻ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഒ​മാ​ൻ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രി​മാ​ർ, ജി.​സി.​സി ജോ​യ​ന്റ് ഡി​ഫ​ൻ​സ് കൗ​ൺ​സി​ലി​ലേ​ക്കും ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ലി​ലേ​ക്കു​മു​ള്ള പ്ര​തി​നി​ധി​ക​ളു​ടെ ത​ല​വ​ന്മാ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ൽ പൊ​തു​വാ​യ താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളും അ​വ​ർ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണ​വും സൈ​നി​ക ന​ട​പ​ടി​ക​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും ച​ർ​ച്ച ചെ​യ്തു.നി​ല​വി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ ന​മ്മു​ടെ രാ​ജ്യ​ങ്ങ​ൾ ഗ​ണ്യ​മാ​യ പു​രോ​ഗ​തി​യു​ടെ പാ​ത​യി​ലാ​ണെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച പ്ര​തി​രോ​ധ​കാ​ര്യ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ൻ താ​രി​ഖ് അ​ൽ സ​ഈ​ദ്​ പ​റ​ഞ്ഞു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്നു, അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത് സൈ​നി​ക സ​ഹ​ക​ര​ണ​മാ​ണ്. സം​യു​ക്ത ഗ​ൾ​ഫ് സൈ​നി​ക മേ​ഖ​ല​യി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളും ഫ​ല​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്യു​ന്ന​തി​നും സം​യു​ക്ത പ​രി​ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​തി​നു​മാ​യി മു​ൻ​കാ​ല മീ​റ്റി​ങ്ങു​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണ് മ​സ്‌​ക​ത്തി​ലെ യോ​ഗം. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സേ​ന​യു​ടെ ക​ഴി​വു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ന​വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സാ​യു​ധ സേ​ന​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക്, ഉ​യ​ർ​ന്ന കാ​ര്യ​ക്ഷ​മ​ത, വി​ശി​ഷ്ട​മാ​യ ക​ഴി​വു​ക​ൾ, അ​ച്ച​ട​ക്കം, പ്ര​ഫ​ഷ​ന​ലി​സം, അ​ർ​പ്പ​ണ​ബോ​ധം, ഏ​ൽ​പി​ച്ച ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ൽ സേ​നാം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​ത എ​ന്നി​വ​യെ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCJoint Defense Council
News Summary - GCC Joint Defense Council meeting
Next Story