Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജി.​സി.​സി ഗെ​യിം​സ്​:...

ജി.​സി.​സി ഗെ​യിം​സ്​: ഷൂ​ട്ടി​ങ്ങി​ൽ ഒ​മാ​ന്‍റെ ആ​ധി​പ​ത്യം തു​ട​രു​ന്നു

text_fields
bookmark_border
ജി.​സി.​സി ഗെ​യിം​സ്​: ഷൂ​ട്ടി​ങ്ങി​ൽ ഒ​മാ​ന്‍റെ ആ​ധി​പ​ത്യം തു​ട​രു​ന്നു
cancel
camera_alt

ഷൂ​ട്ടി​ങ്ങി​ൽ സ്വ​ർ​ണം നേ​ടി​യ ഒ​മാ​ൻ ടീം

Listen to this Article

മ​സ്ക​ത്ത്​: കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന ജി.​സി.​സി ഗെ​യിം​സി​ൽ ഷൂ​ട്ടി​ങ്​ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്‍റെ ആ​ധി​പ​ത്യം തു​ട​രു​ന്നു. ര​ണ്ട്​ സ്വ​ർ​ണം​കൂ​ടി ഷൂ​ട്ട​ർ​മാ​ർ വെ​ടി​വെ​ച്ചി​ട്ടു. ഇ​തോ​​ടെ, ഷൂ​ട്ടി​ങ്​ മ​ത്സ​ര​ത്തി​ൽ​നി​ന്നു​ള്ള സു​ൽ​ത്താ​നേ​റ്റി​ന്‍റെ സ്വ​ർ​ണ​നേ​ട്ടം ആ​റാ​യി. ഗെ​യിം​സി​ൽ ആ​കെ 11 സ്വ​ർ​ണ​മെ​ഡ​ലാ​ണ്​ ഒ​മാ​ൻ നേ​ടി​യ​ത്.

ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് ഒ​ളി​മ്പി​ക്‌​സ് ഷൂ​ട്ടി​ങ്​ കോം​പ്ല​ക്‌​സി​ൽ ന​ട​ന്ന പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ഇ​ന​ത്തി​ലാ​ണ്​ ഒ​മാ​ൻ വെ​ള്ളി​യാ​ഴ്​​ച ആ​ദ്യ സ്വ​ർ​ണം നേ​ടി​യ​ത്. ആ​തി​ഥേ​യ​രാ​യ കു​വൈ​ത്തി​നെ 16-12നാ​ണ്​ തോ​ൽ​പി​ച്ച​ത്. ഇ​സാം അ​ൽ ബ​ലൂ​ഷി, മു​ഹ​മ്മ​ദ് അ​ൽ ഹ​ജ്‌​രി, സ​ലിം അ​ൽ ന​ബി എ​ന്നി​വ​രാ​യി​രു​ന്നു ഒ​മാ​നു​വേ​ണ്ടി മ​ത്സ​രി​ച്ചി​രു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​ൽ വെ​ങ്ക​ലം നേ​ടി​യ​ത്​ ബ​ഹ്റൈ​നാ​ണ്. 17-13ന് ​സൗ​ദി അ​റേ​ബ്യ​യെ​യാ​ണ്​ തോ​ൽ​പി​ച്ച​ത്. പു​രു​ഷ​ന്മാ​രു​ടെ 25 മീ​റ്റ​ർ റാ​പ്പി​ഡ് ഫ​യ​ർ പി​സ്റ്റ​ൾ ടീം ​വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​മാ​ന്റെ ര​ണ്ടാം സ്വ​ർ​ണം. ബ​ഹ്‌​റൈ​നെ 16-8ന് ​ത​ക​ർ​ത്താ​ണ്​ ഷൂ​ട്ടി​ങ്​ റേ​ഞ്ചി​ൽ​നി​ന്നു​ള്ള ത​ങ്ങ​ളു​ടെ സ്വ​ർ​ണ​നേ​ട്ടം ആ​റാ​ക്കി​യ​ത്. മു​ആ​ദ് അ​ൽ ബ​ലൂ​ഷി, സു​ൽ​ത്താ​ൻ അ​ൽ ഹ​ജ്രി, ജ​മാ​ൽ അ​ൽ ഹ​ത്താ​ലി എ​ന്നി​വ​രാ​യി​രു​ന്നു സു​ൽ​ത്താ​നേ​റ്റി​നു​വേ​ണ്ടി മ​ത്സ​രി​ച്ചി​രു​ന്ന​ത്. 17-11ന് ​കു​വൈ​ത്തി​നെ അ​ട്ടി​മ​റി​ച്ച്​ ഈ ​വി​ഭാ​ഗ​ത്തി​ൽ ഖ​ത്ത​ർ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി.

ഗെ​യിം​സി​ൽ ഇ​തു​വ​രെ 11 സ്വ​ർ​ണ​വും അ​ഞ്ച് വെ​ള്ളി​യും ഒ​മ്പ​ത് വെ​ങ്ക​ല​വു​മ​ട​ക്കം 25 പോ​യ​ന്റ് നേ​ടി​യ ഒ​മാ​ൻ നാ​ലാ​മ​താ​ണ്. അ​തേ​സ​മ​യം, ആ​തി​ഥേ​യ​രാ​യ കു​വൈ​ത്ത് പോ​യ​ന്റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ലീ​ഡ് നി​ല​നി​ർ​ത്തി​യി​രു​ന്ന ബ​ഹ്റൈ​നെ പി​ന്നി​ലാ​ക്കി​യാ​ണ് കു​വൈ​ത്തി​ന്റെ കു​തി​പ്പ്. 21 സ്വ​ർ​ണ​വും 17 വെ​ള്ളി​യും 18 വെ​ങ്ക​ല​വും നേ​ടി 56 പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി വ്യ​ക്ത​മാ​യ ലീ​ഡ് നേ​ടി​യാ​ണ് നീ​ല​പ്പ​ട​യു​ടെ മു​ന്നേ​റ്റം. 17 സ്വ​ർ​ണ​വും 16 വെ​ള്ളി​യും പ​ത്ത് വെ​ങ്ക​ല​വും നേ​ടി​യ ബ​ഹ്റൈ​ൻ 43 പോ​യ​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. 12 സ്വ​ർ​ണ​വും 15 വെ​ള്ളി​യും 12 വെ​ങ്ക​ല​വും നേ​ടി 39 പോ​യ​ന്റോ​ടെ ഖ​ത്ത​ർ മൂ​ന്നാ​മ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCC Games
News Summary - GCC Games: Oman's dominance in shooting continues
Next Story