ജി.സി.സി അഴിമതി വിരുദ്ധ വിദഗ്ധ സമിതി: ഒമാൻ പങ്കെടുത്തു
text_fieldsമസ്കത്ത്: ജി.സി.സി അഴിമതി വിരുദ്ധ വിദഗ്ധ സമിതിയുടെ 29ാമത് യോഗത്തിൽ സുൽത്താനേറ്റ് പങ്കെടുത്തു. ഒമാനെ പ്രതിനിധാനംചെയ്ത് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ (എസ്.എ.ഐ) ആണ് സംബന്ധിച്ചത്. റിയാദിലെ ജി.സി.സി സെക്രട്ടേറിയറ്റ് ജനറൽ പരിസരത്തായിരുന്നു യോഗം ചേർന്നത്. അംഗരാജ്യങ്ങളുടെ യോഗ്യതയുള്ള ബോഡികളുടെ നിർദേശങ്ങൾ പഠിച്ച് സ്റ്റേറ്റ് ഓഡിറ്റ് ഇൻസ്റ്റിറ്റ്യൂഷൻ തയാറാക്കിയ സംയുക്ത ജി.സി.സി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അഴിമതി വിരുദ്ധ ബോധവത്കരണ പരിപാടി യോഗം പരിശോധിച്ചു.
അഴിമതിക്കെതിരെ പോരാടാനും ജി.സി.സി എക്സലൻസ് അവാർഡിനുള്ള തയാറെടുപ്പുകൾ ഉൾപ്പെടെ പ്രസക്തമായ വിഷയങ്ങളിൽ യോഗം അഭിപ്രായങ്ങൾ കൈമാറി.

