സലാല: സലാലയിലെ പ്രവാസി സമൂഹത്തിന് ആസ്വാദന തികവിെൻറ വേറിട്ട അനുഭവമൊരുക്കിയ ഹാർമണിയസ് കേരള ആഘോഷ രാവിെൻറ സംഘാടന മികവും പ്രശംസ പിടിച്ചുപറ്റി.
സ്ത്രീകളും പുരുഷന്മാരുമായി 150ലേറെ വരുന്ന വളൻറിയർമാരാണ് പരിപാടി നടന്ന വെള്ളിയാഴ്ച ഇത്തീൻ നഗരസഭ സ്റ്റേഡിയത്തിൽ വിന്യസിച്ചിരുന്നത്. ഇതിൽ 50ലധികം വ്യാഴാഴ്ച രാത്രി മുതൽ സ്റ്റേഡിയം സജ്ജീകരണം അടക്കം വിവിധ തലങ്ങളിൽ സേവന സജ്ജരായി ഉണ്ടായിരുന്നു. ആറായിരത്തിലേറെ വന്ന പ്രേക്ഷകരും സംഘാടകരോട് ഏറെ സൗഹൃദത്തോടെ സഹകരിച്ചു. ആർ.ഒ.പി, നഗരസഭ ഉദ്യോഗസ്ഥർക്ക് ഒപ്പം വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരും സംഘാടനമികവിനെ പ്രശംസിച്ചു.
സ്റ്റേഡിയം തിങ്ങിനിറഞ്ഞ പുരുഷാരത്തിെൻറ സാന്നിധ്യത്തിലാണ് കലാസാംസ്കാരിക സന്ധ്യ അരങ്ങേറിയത്. അവസാന നിമിഷം ടിക്കറ്റ് വാങ്ങാനിരുന്ന നിരവധി പേർക്ക് നിരാശരായി മടങ്ങേണ്ടിവന്നു. രാത്രി 12 മണിയോടെയാണ് പരിപാടി അവസാനിച്ചത്. അവസാനം വരെ നിറഞ്ഞ സദസ്സ് ഉണ്ടായിരുന്നത് കലാകാരന്മാർക്കും പുതിയ അനുഭവമായി. അടിപൊളി പാട്ടുകളുടെ സെഷൻ കാണികളെയും ആവേശത്തിെൻറ കൊടുമുടി കയറ്റി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2019 2:25 AM GMT Updated On
date_range 2019-09-29T07:55:35+05:30ഹാർമണിയസ് കേരള: പ്രശംസ പിടിച്ചുപറ്റി സംഘാടന മികവ്
text_fieldsNext Story