Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​സ്സ പ്ര​തി​സ​ന്ധി;...

ഗ​സ്സ പ്ര​തി​സ​ന്ധി; യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​കം ഒ​ന്നി​ക്ക​ണം – ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി

text_fields
bookmark_border
റി​യാ​ദി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി​യി​​ൽ നേ​താ​ക്ക​ളോ​ടൊ​പ്പം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി
cancel
camera_alt

റി​യാ​ദി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി​യി​​ൽ നേ​താ​ക്ക​ളോ​ടൊ​പ്പം ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ ബു​സൈ​ദി

മ​സ്ക​ത്ത്​: ഫ​ല​സ്തീ​നി​ക​ൾ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ച്ച ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ്​ ബ​ദ​ർ ഹ​മ​ദ്​ അ​ൽ​ബു​സൈ​ദി, ഈ ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ലോ​കം ഒ​ന്നി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ശ​നി​യാ​ഴ്ച റി​യാ​ദി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ അ​റ​ബ്-​ഇ​സ്‌​ലാ​മി​ക് ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബ​ദ​ർ.

ഫ​ല​സ്തീ​ൻ​ജ​ന​ത ഭ​യാ​ന​ക​മാ​യ മാ​നു​ഷി​ക യാ​ത​ന​ക​ളാ​ണ്​ നേ​രി​ടു​ന്നു​ത്. ഇ​ത് ഹൃ​ദ​യ​ഭേ​ദ​ക​മാ​ണ്.

സ്വ​യം പ്ര​തി​രോ​ധ​ത്തി​ന്റെ മ​റ​വി​ൽ ഗ​സ്സ മു​ന​മ്പി​നെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന ഈ ​നി​ഷ്ഠു​ര​മാ​യ യു​ദ്ധം ത​ട​യു​ന്ന​തി​ൽ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഇ​തു​വ​രെ​യു​ള്ള പ​രാ​ജ​യ​വും നാം ​ഉ​യ​ർ​ത്തി​ക്കാ​ട്ട​ണം. കു​ട്ടി​ക​ളെ​യും സ്ത്രീ​ക​ളെ​യും പ്ര​തി​രോ​ധ​മി​ല്ലാ​ത്ത പു​രു​ഷ​ന്മാ​രെ​യും കൊ​ന്നൊ​ടു​ക്കു​ക, വീ​ടു​ക​ൾ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, സൗ​ക​ര്യ​ങ്ങ​ൾ, സ്കൂ​ളു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വ ത​ക​ർ​ക്കു​ക, സേ​വ​ന​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ക്കു​ക, ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം, ഭ​ക്ഷ​ണം, ഇ​ന്ധ​നം എ​ന്നി​വ ന​ഷ്ട​പ്പെ​ടു​ത്തു​ക എ​ന്നി​വ​യി​ലൂ​ടെ​യ​ല്ല സ്വ​യം​പ്ര​തി​രോ​ധം ഉ​ണ്ടാ​കു​ന്ന​ത്.

ജ​ന​ങ്ങ​ൾ​ക്ക് വെ​ള്ളം, ഭ​ക്ഷ​ണം, ഇ​ന്ധ​നം, മ​രു​ന്ന് എ​ന്നി​വ നി​ഷേ​ധി​ക്കു​ക​യും ഗ​സ്സ മു​ന​മ്പി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഫ​ല​സ്തീ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​സ്രാ​യേ​ലി​ന്റെ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തെ അ​പ​ല​പി​ക്കാ​ത്ത ചി​ല സൗ​ഹൃ​ദ​രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന നേ​താ​ക്ക​ൾ​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്റെ ആ​ശം​സ​ക​ളും സ​യ്യി​ദ് ബ​ദ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsrael Palestine ConflictOman foreign minister
News Summary - Gaza; World must unite to end war - Oman Foreign Minister
Next Story