ഗസ്സ: വംശഹത്യ അവസാനിപ്പിക്കണമെന്ന് ഒമാനും ഇറാനും
text_fieldsഒമാനും ഇറാനും തമ്മിലുള്ള സ്ട്രാറ്റജിക് കൺസൾട്ടേഷൻ കമ്മിറ്റിയുടെ പത്താമത് യോഗം ടെഹ്റാനിൽ നടന്നപ്പോൾ
മസ്കത്ത്: ഒമാനും ഇറാനും തമ്മിലുള്ള സ്ട്രാറ്റജിക് കൺസൽട്ടേഷൻ കമ്മിറ്റിയുടെ പത്താമത് യോഗം കഴിഞ്ഞദിവസം തെഹ്റാനിൽ നടന്നു. ഒമാനി പക്ഷത്തെ വിദേശകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹർത്തിയും ഇറാനെ രാഷ്ട്രീയകാര്യ ഉപവിദേശകാര്യമന്ത്രി അലി ബാഗേരിയുമായിരുന്നു നയിച്ചിരുന്നത്.
സാമ്പത്തിക, കോൺസുലർ, സാംസ്കാരിക, സമുദ്ര സുരക്ഷാ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനും നിക്ഷേപം, ടൂറിസം വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ ഇരു പക്ഷവും ചർച്ചചെയ്തു. പൊതുവായ ആശങ്കയുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി.
ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതക്കെതിരായ ഇസ്രായേൽ വംശഹത്യ അവസാനിപ്പിക്കാനും അടിയന്തര വെടിനിർത്തലിനും ഉപരോധം പിൻവലിക്കാനും മാനുഷിക ആവശ്യങ്ങൾ നൽകാനും ഇസ്രായേലിനെ പ്രേരിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തയാറകണമെന്നും ഇരു പക്ഷവും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

