ഗസ്സ: വെടിനിർത്തൽ പ്രമേയം പ്രാവർത്തികമാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം -ഒമാൻ
text_fieldsമസ്കത്ത്: ഗസ്സയിൽ സമ്പൂർണ വെടിനിർത്തലിനുള്ള ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയത്തെ ഒമാൻ സ്വഗതം ചെയ്തു. പ്രമേയം പാസാക്കുന്നതിന് ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നിവ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനികൾക്കെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയിൽനിന്ന് ഒഴിഞ്ഞ് മാറരുതെന്ന് ഇസ്രായേൽ അധിനിവേശ രാഷ്ട്രത്തെ നിർബന്ധിക്കുകയും അത് നടപ്പിലാക്കാൻ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടുകയും വേണം. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കുമായി കിഴക്കൻ ജറുസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം കൈവരിക്കുന്നതിനും സഹായിക്കുന്ന ഒരു മാർഗം സ്വീകരിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

